മകന്റെ കൂട്ടുകാരിയായ ഏഴാംക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്‌റ്റില്‍ - സംഭവം ചേര്‍ത്തലയില്‍

മകന്റെ കൂട്ടുകാരിയായ ഏഴാംക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്‌റ്റില്‍ - സംഭവം ചേര്‍ത്തലയില്‍

Webdunia
ബുധന്‍, 28 ഫെബ്രുവരി 2018 (16:21 IST)
ഏഴാംക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്‌റ്റില്‍. കെഎസ്ആര്‍ടിസി എറണാകുളം ഡിപ്പോയിലെ ഡ്രൈവറും ബിഎംഎസ് പ്രവര്‍ത്തകനുമായ ചേര്‍ത്തല മരുത്തോര്‍വട്ടം സ്വദേശി പിഎസ് ഷിജു(42) ആണ് പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

മകനൊപ്പം പഠിക്കുന്ന അയല്‍വാസിയായ 12വയസുകാരിയേയാണ് ഷിജു പീഡനത്തിനിരയാക്കിയത്. വീട്ടിലും പുറത്തെ ഷെഡിലും വെച്ചാണ് ഇയാള്‍ പെണ്‍കുട്ടിയെ ലൈംഗികമായി ഉപയോഗിച്ചത്.

സ്‌കൂളില്‍ വെച്ച് കുട്ടി ശാരീരികബുദ്ധിമുട്ടുകള്‍ പ്രടടിപ്പിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. കുട്ടിയുടെ പെരുമാറ്റത്തില്‍  സംശയം തോന്നിയ അധ്യാപകര്‍ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരുമായി ബന്ധപ്പെടുകയും വിവരമറിയിക്കുകയും ചെയ്‌തു.

പീഡനം നടന്നുവെന്ന് വ്യക്തമായതോടെ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ വിവരം പൊലീസില്‍ അറിയിച്ചു. ഇതോടെ ഷിജു ഒളിവില്‍ പോയി. ചേര്‍ത്തല സിഐയുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിനൊടുവില്‍ തിങ്കളാഴ്ച രാത്രി എറണാകുളത്ത് നിന്ന് ഇയാളെ പിടികൂടുകയായിരുന്നു.

രണ്ടു ദിവസത്തോളം പീഡനം നടന്നതായിട്ടാണ് പൊലീസ് വ്യക്തമാക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വൈഭവിനെതിരെ എങ്ങനെ ബൗൾ ചെയ്യുമെന്ന് ചോദിച്ചില്ലെ, ആർച്ചറിന് അന്നെ മനസിലായി, പുറത്താക്കിയത് 2 തവണ !

12 ശതമാനത്തിലധികം ആൽക്കഹോൾ, ഷെഡ്യൂൾ എച്ച് 1 ലിസ്റ്റിലുള്ള കഫ് സിറപ്പുകൾക്കും ടോണിക്കുകൾക്കും പൂട്ടുവീണു,ഡോക്ടറുടെ കുറിപ്പടിയില്ലാതെ വിറ്റാൽ കർശന നടപടി!

ജര്‍മ്മനിയില്‍ 5,000ത്തിലധികം മരണങ്ങള്‍ക്ക് കാരണം ഉഷ്ണതരംഗമാണെന്ന് കണ്ടെത്തല്‍; കൂടുതലും പ്രായമായവര്‍

Kerala Weather: 'ഇന്ന് മൊത്തം മഴയാണേ'; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

അയ്യെ, ഒരു മുഖ്യമന്ത്രിയല്ലെ...പൂക്കി പാളിയെന്ന് ശാരദക്കുട്ടി, വി ഡി സതീശന്റെ ക്യൂട്ട്‌നസിനെതിരെ വിമര്‍ശനം

എല്ലാം കാണുക

ഏറ്റവും പുതിയത്

'അവർ പറ്റിക്കുകയാണ് സാറേ'; ചെന്നിത്തലയെ ട്രോളി അൻസിബ

കേരളത്തില്‍ എയിംസ്: 10 സ്ഥലങ്ങള്‍ കണ്ടെത്തി, പട്ടിക കേന്ദ്രത്തിന് സമര്‍പ്പിച്ചു

സംഘപരിവാർ നേതാക്കൾക്കൊപ്പം മുഖ്യമന്ത്രി വി.ഡി.സതീശൻ

ഡോക്ടറുടെ കുറിപ്പടിയില്ലാതെ വില്‍പ്പനയില്ല: ഉയര്‍ന്ന അളവില്‍ ആല്‍ക്കഹോള്‍ അടങ്ങിയ മരുന്നുകള്‍ക്കെതിരെ കേന്ദ്രത്തിന്റെ കര്‍ശന നടപടി

വൈറലായ കുംഭമേള പെണ്‍കുട്ടിക്ക് പോലീസ് സംരക്ഷണം നല്‍കാനുള്ള ഉത്തരവ് കേരള ഹൈക്കോടതി റദ്ദാക്കി

അടുത്ത ലേഖനം
Show comments