Webdunia - Bharat's app for daily news and videos

Install App

പ്രിയതാരത്തിന് വിടചൊല്ലാനൊരുങ്ങി മുംബൈ; സംസ്‌കാരം ഉടന്‍ - ആദരാഞ്ജലിയര്‍പ്പിച്ച് ആയിരങ്ങള്‍

പ്രിയതാരത്തിന് വിടചൊല്ലാനൊരുങ്ങി മുംബൈ; സംസ്‌കാരം ഉടന്‍ - ആദരാഞ്ജലിയര്‍പ്പിച്ച് ആയിരങ്ങള്‍

Webdunia
ബുധന്‍, 28 ഫെബ്രുവരി 2018 (15:53 IST)
ബോളിവുഡിന്റെ പ്രിയതാരം ശ്രീദേവിയുടെ ഭൗതിക ശരീരവും വഹിച്ചു കൊണ്ടുള്ള വിലാപയാത്ര അന്ധേരിയിലെ സെലിബ്രേഷന്‍സ് സ്പോര്‍ട്സ് ക്ലബ്ബില്‍ നിന്നും ആരംഭിച്ചു.

ബോണി കപൂറും മകന്‍ അര്‍ജുന്‍ കപൂറുമടക്കമുള്ളവര്‍ ശ്രീദേവിയെ വഹിച്ചു കൊണ്ടുള്ള വാഹനത്തിലുണ്ട്. വെള്ളപ്പൂക്കള്‍ കൊണ്ട് അലങ്കരിച്ച വാഹനത്തിലാണ് ശ്രീദേവിയുടെ മൃതദേഹമുള്ളത്. നിരവധി ആരാധകരും വിലാപയാത്രയെ അനുഗമിക്കുന്നു. ചലച്ചിത്ര താരങ്ങളുടെ വൻനിരയാണ് ശ്രീദേവിക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയത്.

സംസ്‌കാര ചടങ്ങുകള്‍ 3:30ന് നടക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരുന്നതെങ്കിലും സെലിബ്രേഷൻ സ്പോർട്സ് ക്ലബിലെ പൊതുദർശനം നീണ്ടു നിന്നതോടെയാണ് ചടങ്ങ് വൈകുമെന്ന് വ്യക്തമായത്. ജുഹു പവൻ ഹൻസ് സമുച്ചയത്തിനു സമീപം വിലെ പാർലെ സേവാ സമാജ് ശ്മശാനത്തിലാകും സംസ്‌കാര ചടങ്ങുകള്‍. ഇതിനു ശേഷം അനുശോചന സമ്മേളനം നടക്കും.

ശനിയാഴ്ച ദുബൈയില്‍ അന്തരിച്ച ശ്രീദേവിയുടെ മൃതദേഹം ഇന്നലെ രാത്രി 9.30 ഓടെയാണ് പ്രത്യേക വിമാനത്തില്‍  മുംബൈയില്‍ എത്തിച്ചത്. അനിൽ കപൂർ, മക്കളായ ജാൻവി, ഖുഷി എന്നിവരാണു വിമാനത്താവളത്തിലെത്തി മൃതദേഹം ഏറ്റുവാങ്ങിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തളിക്കുളം സ്‌നേഹതീരം ബീച്ചിന് സമീപം കടലില്‍ കുളിക്കാനിറങ്ങിയ എംബിബിഎസ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

കാസര്‍കോഡ് രണ്ടാഴ്ചയോളം മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞ യുവാവ് മരിച്ചു

കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ കാണുന്നതും സൂക്ഷിക്കുന്നതും പോക്സോ കുറ്റം, നിർണായക വിധിയുമായി സുപ്രീം കോടതി

ജോലി സമ്മർദ്ദം മറികടക്കാൻ വീട്ടിൽ നിന്നും പഠിപ്പിക്കണം, ദൈവത്തെ ആശ്രയിച്ചാൽ മറികടക്കാനാകും: വിവാദ പരാമർശവുമായി നിർമല സീതാരാമൻ

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ട്യൂഷന്‍ സെന്റര്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍

അടുത്ത ലേഖനം
Show comments