ബ്രണ്ടന്‍ മക്കല്ലത്തിന്റെയും മൈക്കല്‍ ഹസിയുടെയും ഓയിന്‍ മോര്ഗന്റെയുമെല്ലാം പേരുകള്‍ ആദ്യം ഉയര്‍ന്നുവന്നിരുന്നെങ്കിലും ഇന്ത്യന്‍ പരിശീലകനിലാണ് ചെന്നൈ താല്പര്യം പ്രകടിപ്പിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
നിങ്ങളുടെ സ്മാര്‍ട്ട്ഫോണിന്റെ ഫ്ലാഷ്ലൈറ്റ് ഉപയോഗിക്കുക: നിങ്ങളുടെ ഫോണിന്റെ ഫ്ലാഷ്ലൈറ്റ് ഉപയോഗിച്ച് നിങ്ങള്‍ക്ക് മറഞ്ഞിരിക്കുന്ന ക്യാമറകള്‍ തിരിച്ചറിയാന്‍ കഴിയും.
കേസുകളില്‍ ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്ററിന് പ്രസക്തമായ വിവരങ്ങള്‍ കൈമാറുന്നതിനുള്ള സംവിധാനം നടപ്പിലാക്കാന്‍ ഞങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് ഗൂഗിള്‍ പറഞ്ഞു.
ഒടുവിൽ മനോരമ ന്യൂസും ഏഷ്യാനെറ്റ് ന്യൂസും കേരളത്തിന്റെ പൂക്കി മുഖ്യമന്ത്രി വി.ഡി.സതീശനെ കൈവിട്ടു. നിരന്തരം യുഡിഎഫിന് വേണ്ടി വാദിച്ചിരുന്ന വലതുപക്ഷ മാധ്യമങ്ങളെല്ലാം കളംമാറ്റി ചവിട്ടുന്ന കാഴ്ചയാണ് ഇന്നലെ അന്തിചർച്ചകളിൽ കണ്ടത്. ജനങ്ങളെ ദ്രോഹിക്കുന്ന യുഡിഎഫ് സർക്കാരിനെതിരെ ജനരോഷം പുകയുമ്പോൾ അത് കണ്ടില്ലെന്ന് നടിക്കാൻ ഇവർക്കും സാധിക്കുന്നില്ല.
ഇതേ രീതി ഉപയോഗിച്ച് സംഘം മുൻപും കേരളത്തിൽ എത്തിയിട്ടുണ്ടോ എന്നും മറ്റ് സംസ്ഥാനങ്ങളിലും സമാനമായ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
തുടര്‍ന്നുള്ള 24 മണിക്കൂറിനുള്ളില്‍ മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും സമീപ വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലുമായി അതിതീവ്ര ന്യൂനമര്‍ദമായി വീണ്ടും ശക്തിപ്രാപിക്കാന്‍ സാധ്യത.
മുന്‍ഗണനാ റേഷന്‍ കാര്‍ഡുകളുടെ കാര്യത്തില്‍ കര്‍ശനമായ പരിശോധന ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുകയാണ്. ഇത് സംസ്ഥാനത്തിന് അനുവദിക്കുന്ന ധാന്യത്തിന്റെ അളവ് കുറയാന്‍ കാരണമായേക്കാം.
ഇന്ത്യന്‍ ടോയ്ലറ്റുകളുടെ സ്ക്വാട്ട് പോസ്ചര്‍ ദഹനം മെച്ചപ്പെടുത്തുമെന്ന് ചില ആരോഗ്യ വിദഗ്ധര്‍ പറയുന്നു, മറ്റുള്ളവര്‍ പാശ്ചാത്യ ടോയ്ലറ്റുകള് കൂടുതല്‍ പ്രായോഗികവും സുഖകരവുമാണെന്ന് വാദിക്കുന്നു, പ്രത്യേകിച്ച് പ്രായമായവര്‍ക്ക്.
കണ്ടെത്തിയ നിയമലംഘനങ്ങളില്‍ 8,764 എണ്ണം സംസ്ഥാന പാതകളിലും, 8,441 എണ്ണം ദേശീയ പാതകളിലും, 15,180 എണ്ണം മറ്റ് റോഡുകളിലുമാണെന്ന് പോലീസ് അറിയിച്ചു.
കെ.എസ്.ആര്.ടി.സി. ഡിപ്പോകളില്‍ സാരികള്‍ വിതരണം ചെയ്യുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ഗതാഗത മന്ത്രി സി.പി. ജോണ്‍ പറഞ്ഞു. ആഘോഷ പരിപാടി മാത്രമാണ് ആസൂത്രണം ചെയ്തിട്ടുള്ളതെന്നും സാരി വിതരണം അതില്‍ ഉള്‍പ്പെടുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.
വൈഭവ് സൂര്യവംശി ഇന്ത്യയുടെ ഭാവിതാരമാണെന്നാണ് ഞാന്‍ കരുതുന്നത്. അവന് മുന്നില്‍ ഒരുപാട് സമയമുണ്ട്. നന്നായി കളിക്കുന്നതിനായി അവന് സമയവും അവസരവും ഇന്ത്യ നല്‍കണം. അവസരങ്ങള്‍ തീര്‍ച്ചയായും അവനെ തേടിയെത്തും.
ഏകദിന, ടെസ്റ്റ് ഫോര്‍മാറ്റുകളില്‍ ഇന്ത്യന്‍ നായകന് ശുഭ്മാന്‍ ഗില്ലിന് നേരിടേണ്ടി വരുന്നത് വലിയ അനീതിയാണെന്ന് ഇന്ത്യന്‍ പരിശീലകന് ഗൗതം ഗംഭീര്‍. സമീപകാലത്ത് ടെസ്റ്റ് ഫോര്‍മാറ്റില്‍ ഇന്ത്യയ്ക്ക് കാര്യമായ നേട്ടങ്ങളൊന്നും നേടാനായിട്ടില്ല.
പദ്ധതിക്കായി 1000 കോടി ചിലവഴിച്ചാലും രാജ്യത്തിന്റെയും ലോകത്തിന്റെയും എല്ലാ ഭാഗങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരെത്തുന്ന കേന്ദ്രങ്ങളാക്കി ഇവയെ മാറ്റുമെന്നും വിഡി സതീശന് പറഞ്ഞു.
നാളെ നടക്കുന്ന പ്രിയദർശിനി പദ്ധതിയിൽ സാരി വിതരണം ഇല്ലെന്ന് ഗതാഗതമന്ത്രി സി.പി.ജോൺ. ആഘോഷ പരിപാടി മാത്രം നടത്താനാണ് തീരുമാനമെന്ന് ഗതാഗതമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത. ന്യൂനമർദ്ദത്തിനൊപ്പം ചക്രവാതച്ചുഴിയും ന്യൂനമർദ്ദപാത്തിയും മഴ കനക്കാൻ കാരണമാകും.
ആക്രമണകാരികളായ 2 താരങ്ങളും മികച്ച കളിക്കാര്‍ തന്നെയാണെങ്കിലും വിദേശത്തെ പന്ത് സീം ചെയ്യുകയൊ സ്വിംഗ് ചെയ്യുകയോ ചെയ്യുന്ന സാഹചര്യങ്ങളില്‍ ഇരുവരും പ്രയാസപ്പെടുകയാണെന്ന് സന്ദീപ് പാട്ടീല്‍ പറയുന്നു.
സെപ്റ്റംബർ 26 മുതൽ തുടർച്ചയായി അഞ്ച് ദിവസം ബാങ്കുകൾക്ക് അവധി. സെപ്റ്റംബർ 26 (നാലാം ശനി), സെപ്റ്റംബർ 27 (ഞായർ) എന്നീ ദിവസങ്ങൾക്കു ശേഷം തുടർച്ചയായി മൂന്ന് ദിനങ്ങൾ കൂടി ബാങ്കുകൾക്ക് അവധിയാണ്.
ഇന്ത്യയും ജപ്പാനും തമ്മിലുള്ള ചരിത്രത്തിലെ ആദ്യ ടി20 മത്സരം നാളെ. ഏഷ്യന്‍ ഗെയിംസിനായുള്ള ഇരു ടീമുകളുടെയും ഒരുക്കത്തിന്റെ ഭാഗമായാണ് മത്സരം. ജപ്പാനിലെ സാനോ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒരു മണിക്കാണ് മത്സരം.
ഇന്ത്യയെ 2023ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ തോല്‍പ്പിച്ചതിന്റെ ദേഷ്യം നിലനില്ക്കുന്നുണ്ടെങ്കില് പോലും ഐപിഎല്ലിലെല്ലാം കമ്മിന്‍സിനെ ഇന്ത്യന്‍ ആരാധകര്‍ ആഘോഷിക്കാറുണ്ട്. ഇപ്പോഴിതാ തന്നെ എറ്റവും പ്രയാസപ്പെടുത്തിയ ഇന്ത്യന്‍ ബാറ്റര്‍ ആരെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കമ്മിന്‍സ്.
ശബരിമലയിൽ ഒരു സ്പെഷ്യൽ ടീമിനെ വച്ച് ഉത്സവം നടത്തണമോ എന്ന കാര്യം മുഖ്യമന്ത്രിയുമായി ആലോചിക്കുമെന്ന് ദേവസ്വം മന്ത്രി കെ.മുരളീധരൻ. ഹൈക്കോടതിയുടെ അുമതിയോടെ ഇത് നടപ്പാക്കണോ എന്നത് പിന്നീട് തീരുമാനിക്കുമെന്നും മുരളീധരൻ പറഞ്ഞു.
യുക്രെയ്നിന്റെ കടുത്ത ആക്രമണത്തില്‍ മോസ്കോയില്‍ വലിയ നാശനഷ്ടങ്ങളാണുണ്ടായത്. മോസ്കോയ്ക്ക് നേരെയുണ്ടായ ഏറ്റവും വലിയ ഡ്രോണ്‍ ആക്രമണമാണിതെന്ന് റഷ്യ തന്നെ വ്യക്തമാക്കി.
അന്വേഷണം തുടരുന്നതിനാല്‍ ഡീന്‍ സ്ഥാനത്ത് നിന്ന് പ്രൊഫസര്‍ സൂര്യനാരായണ ദുല്ലെയെ സസ്പെന്‍ഡ് ചെയ്തു. സെപ്റ്റംബര്‍ 18ന് മിഡ്-സെമസ്റ്റര്‍ പരീക്ഷയ്ക്കിടെ മൊബൈല്‍ ഫോണില്‍ ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങള്‍ക്ക് ഉത്തരം തേടിയെന്ന് വിദ്യാര്‍ഥിക്കെതിരെ ബോംബൈ ഐഐടി ആരോപണം ഉന്നയിച്ചിരുന്നു.
ഒരു നൂറ്റാണ്ടിനപ്പുറവും കേരളത്തിന്റെ സാമൂഹിക ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിയ ഗുരുവിന്റെ ആശയങ്ങള്‍ ഇന്നത്തെ സമൂഹത്തിലും പല രൂപത്തില്‍ പ്രസക്തമായി തുടരുന്നു.
അരവണ പ്ലാന്റില്‍ നവീകരണം നടക്കുന്നതിനാലാണ് താല്‍ക്കാലിക ക്ഷാമമെന്നാണ് റിപ്പോര്‍ട്ട്. കന്നിമാസ പൂജയ്ക്കായി മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ തീര്‍ഥാടകരെത്തിയിരുന്നു.
അഴിമതി തടയല്‍ നിയമത്തിലെ ഏഴാം വകുപ്പ് പ്രകാരമുള്ള കുറ്റമാണിത്. വകുപ്പ് 13(1) ബി പ്രകാരമുള്ള കുറ്റവും നിലനില്ക്കും. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിന് ചുമത്തുന്ന വകുപ്പാണിത്.
സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിനെതിരായ ബോധവത്കരണത്തിനിടെ പ്രതിഷേധിച്ച് പണിമുടക്കി സർവീസുകൾ. തൃശൂർ കുന്നത്തങ്ങാടിയിൽ വെച്ച് ഡി.വൈ.എഫ്.ഐ മണലൂർ ബ്ലോക്ക് കമ്മിറ്റിയാണ് ബോധവത്കരണത്തിന്റെ ഭാഗമായി സ്വകാര്യ ബസുകൾക്ക് നോട്ടീസ് വിതരണം ചെയ്തത്. ഇതിനിടെ സ്വകാര്യ ബസ് ഡ്രൈവർ പ്രശ്നമുണ്ടാക്കുകയായിരുന്നു.
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. അതിതീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനത്താൽ സെപ്റ്റംബർ 24 വരെ മഴയ്ക്ക് സാധ്യതയുണ്ട്.
കുട്ടികളെ കയറില്‍ പിടിച്ച് ഉയരത്തില്‍ നിര്‍ത്തി ദേഹത്ത് ചരട് പിന്നിയെടുക്കുന്ന തരത്തില്‍ നടത്തിയ പരിപാടിയാണ് സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനത്തിനിടയാക്കിയത്. രക്ഷിതാക്കളുടെ മേല്‍നോട്ടത്തില്‍ പരിശീലനത്തിന് ശേഷമായിരുന്നു ഇങ്ങനെ പരിപാടി നടത്തിയതെന്നാണ് ബഹറൈന്‍ കേരളീയ സമാജം നടത്തിയ വിശദീകരണം.
വനിതകളുടെ ട്രഡീഷണല്‍ 60 കിലോഗ്രാം വിഭാഗത്തില്‍ 36കാരിയായ സുചിക തരിയാല്‍ വെങ്കല മെഡല്‍ സ്വന്തമാക്കി. ഏഷ്യന്‍ ഗെയിംസില്‍ ആദ്യമായി ആരംഭിച്ച എംഎംഎയില്‍ ഇന്ത്യ നേടുന്ന ആദ്യ മെഡല്‍ നേട്ടമാണിത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസിനായി ജോഷ് ഇംഗ്ലീഷ് സെഞ്ചുറിയുമായി തിളങ്ങിയെങ്കിലും വിക്കറ്റുകള്‍ തുടരെ നഷ്ടമായതോടെ പരാജയം കണ്മുന്നില് കണ്ടാണ് ഓസീസ് പൊരുതിയത്.
തനിക്കെതിരെ കള്ളവാർത്ത നൽകിയ മാതൃഭൂമി പത്രത്തിനെതിരെ നിയമനടപടിക്കൊരുങ്ങി ബേപ്പൂർ എംഎൽഎ പി.എ.മുഹമ്മദ് റിയാസ്. മാസപ്പടി കേസുമായി ബന്ധപ്പെട്ടാണ് മുഹമ്മദ് റിയാസിനെതിരെ വ്യാജ വാർത്ത നൽകിയിരിക്കുന്നത്. ഇത്തരം കള്ളവാർത്തകൾ പ്രചരിപ്പിച്ച് വ്യക്തിഹത്യ നടത്താനുള്ള ശ്രമങ്ങളെ നിയമപരമായി നേരിടുമെന്ന് അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.
അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്.
ഇറാനുമായുള്ള യുദ്ധത്തിൽ 'എല്ലാം തീരുമാനമാകുന്നു' എന്ന സൂചന നൽകി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വലിയ കാര്യങ്ങൾ ഉടൻ സംഭവിക്കുമെന്ന് ട്രംപ് പറഞ്ഞതോടെ ലോകം മുഴുവൻ അമേരിക്കയിലേക്ക് ഉറ്റുനോക്കുകയാണ്.
ന്യൂയോര്‍ക്കില്‍ ഞായറാഴ്ച ചൈനീസ് വൈസ് പ്രീമിയര്‍ ഹെ ലിഫെംഗുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് ഇക്കാര്യം പ്രഖ്യാപിച്ചത്.
വടക്കന്‍ അന്തമാന്‍ കടലില്‍ ശനിയാഴ്ച രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനമാണ് മഴ ശക്തമാകാന്‍ കാരണം. ഈ മാസം 24ന് മഴ വീണ്ടും ശക്തമാകുമെന്നാണ് മുന്നറിയിപ്പ്.
കഠിനമായ വ്യായാമത്തില്‍ ഏര്‍പ്പെടുന്നതിലൂടെ പേശികളില്‍ പരിക്കുകള്‍ ഏല്ക്കുകയും ഇത് പേശി നാരുകളുടെ വിഷ ഘടകങ്ങള്‍ രക്തപ്രവാഹത്തിലും വൃക്കകളിലും പ്രവേശിക്കുന്നതിന് കാരണമാകുന്നു.
യുഎസ് കോണ്‍ഗ്രസ് പാസാക്കുകയും നിലവില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പരിഗണനയിലുള്ളതുമായ പുതിയ റഷ്യന്‍ ഉപരോധ ബില്‍, ഈ വര്‍ഷം വാഷിംഗ്ടണും ന്യൂഡല്‍ഹിയും തമ്മിലുള്ള ബന്ധത്തിന് ഏല്ക്കുന്ന ഏറ്റവും വലിയ തിരിച്ചടിയായിരിക്കുമെന്ന് ദക്ഷിണേഷ്യന്‍ കാര്യ വിദഗ്ധനായ മൈക്കല്‍ കുഗല്‍മാന്‍ അഭിപ്രായപ്പെട്ടു.
സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷമായി തുടരുമ്പോഴും ഉചിതമായ നടപടികളെടുക്കാതെ സർക്കാർ. തിരുവനന്തപുരത്ത് 11 കാരന്റെ കൈവിരൽ തെരുവ് നായ കടിച്ചെടുത്തു.
തുടര്‍ന്ന് പോലീസ് അകമ്പടിയില്ലാതെയാണ് അദ്ദേഹം യാത്ര തുടര്‍ന്നത്. പിന്നില്‍ നിന്നെത്തിയ കാര്‍ ഇടിച്ച് പരിക്കേറ്റ മുളവുകാട് സ്വദേശി ആല്‍വില്‍ പെരേരയ്ക്കാണ് മുഖ്യമന്ത്രി സഹായമെത്തിച്ചത്.
Kerala Weather: കനത്ത ചൂടിൽ ആശ്വാസമേകി സംസ്ഥാനത്ത് മഴ. ഇന്ന് ആറ് ജില്ലകൾക്ക് യെല്ലോ അലർട്ടാണ്. സെപ്റ്റംബർ 24 വരെ മഴ തുടരാനാണ് സാധ്യത.
India Women: ഏഷ്യൻ ഗെയിംസ് വനിത ക്രിക്കറ്റിൽ ഇന്ത്യ ഫൈനലിൽ. സെമി ഫൈനലിൽ ബംഗ്ലാദേശ് വുമൺ ടീമിനെ 114 റൺസിന് തകർത്താണ് ഫൈനൽ പ്രവേശനം. ശ്രീലങ്ക വുമൺ ടീം ആണ് ഫൈനലിൽ ഇന്ത്യയുടെ എതിരാളികൾ.
സര്‍വകലാശാലാ സിന്‍ഡിക്കേറ്റിന്റെ പരിഗണനയ്ക്കായി അടുത്തിടെ വന്ന വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നതിനുള്ള പെരുമാറ്റച്ചട്ടത്തിന്റെ കരടിനെക്കുറിച്ചുള്ള വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്
കനത്ത ചൂടിൽ നിന്ന് ആശ്വാസമേകാൻ മഴയെത്തുന്നു. അതിതീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനമാണ് കേരളത്തിൽ മഴയ്ക്ക് കാരണമാകുക. ഇന്ന് വൈകിട്ട് ചിലയിടങ്ങളിൽ മഴ ലഭിച്ചു.
സംസ്ഥാനത്ത് സ്മാര്‍ട്ട് പി.ഡി.എസ് (Smart PDS) പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ആറുമാസമായി റേഷന്‍ വിഹിതം കൈപ്പറ്റാത്ത റേഷന്‍ കാര്‍ഡുകള്‍ ഡീആക്ടിവേറ്റ് ചെയ്യുമെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണര്‍
വൈഭവ് സൂര്യവംശി അവസരം കാത്തിരിക്കുന്നു എന്നതിന്റെ പേരില്‍ മാത്രം സഞ്ജു സാംസണെ പോലൊരു മികച്ച ബാറ്ററെ പുറത്തിരുത്തേണ്ട കാര്യമില്ലെന്ന് മുന്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം അന്‍ജും ചോപ്ര. സഞ്ജുവിന് കളിക്കുന്നതിന് ആവശ്യമായ അവസരങ്ങള്‍ ടീം നല്‍കണമെന്ന് അന്‍ജും ചോപ്ര തുറന്നുപറഞ്ഞു.
ഇന്ത്യന്‍ കൗമാരതാരമായ വൈഭവ് സൂര്യവംശി ടി20 ഫോര്‍മാറ്റില്‍ വിസ്മയകരമായ പ്രകടനങ്ങളാണ് നടത്തുന്നതെങ്കിലും ടെസ്റ്റില്‍ വൈഭവിന് കഴിവ് തെളിയിക്കാനാകും എന്നതിന്റെ സൂചനകളൊന്നുമില്ലെന്ന് മുന്‍ ഇംഗ്ലണ്ട് താരമായ മോണ്ടി പനേസര്‍.
ടോസ് നേടി ബാറ്റിംഗ് തെരെഞ്ഞെടുത്ത ഇന്ത്യ ഓപ്പണര്‍ ഷെഫാലി വര്‍മ പുറത്താവാതെ നേടിയ 49 ബോളിലെ 100 റണ്‍സ് പ്രകടനമാണ് ഇന്ത്യയെ കൂറ്റന്‍ സ്കോറിലെത്തിച്ചത്.
വടക്കൻ ആൻഡമാൻ കടലിനും സമീപ പ്രദേശങ്ങൾക്കും മുകളിലുള്ള ചക്രവാതചുഴി ( Cyclonic Circulation) ന്യൂനമർദ്ദമായി മാറി മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിലും സമീപ വടക്കൻ ആൻഡമാൻ കടലിലുമായി സ്ഥിതി ചെയ്യുന്നു. തുടർന്ന് ഇത് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി സെപ്റ്റംബർ 21 ന് മധ്യ-കിഴക്കൻ ബംഗാൾ ഉൾക്കടലിനു മുകളിൽ തീവ്ര ന്യൂനമർദ്ദമായും ( Depression) സെപ്റ്റംബർ 22-ന് മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ അതിതീവ്ര ന്യൂനമർദ്ദമായും (Deep Depression) ശക്തി പ്രാപിക്കാൻ സാധ്യത. തുടർന്ന് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് സെപ്റ്റംബർ 23-ന് രാവിലെ തെക്കൻ ഒഡിഷ-വടക്കൻ ആന്ധ്രപ്രദേശ് തീരങ്ങൾക്ക് സമീപമുള്ള മധ്യ-പടിഞ്ഞാറൻ, സമീപ വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ മേഖലയിൽ എത്താൻ സാധ്യത.
കാൻസർ ബാധിച്ച് ചികിത്സയിലായിരുന്ന സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും ബിഗ് ബോസ് മലയാളം മത്സരാർഥിയുമായിരുന്ന രേണു സുധിയുടെ ആരോഗ്യനില വഷളായി. രേണുവിന്റെ നില ഗുരുതരമെന്ന് റിയാലിറ്റി ഷോ താരം ശാരികയാണ് സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്.