വിവാഹത്തലേന്ന് വരനെ പീഡനക്കേസിൽ അറസ്റ്റ് ചെയ്തു; നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത് കണ്ണൂരില്‍
വിവാഹത്തലേന്ന് വരനെ പീഡനക്കേസിൽ അറസ്റ്റ് ചെയ്തു; നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത് കണ്ണൂരില്‍
Publish Date: Thu, 22 Feb 2018 (14:10 IST)
Updated Date: Thu, 22 Feb 2018 (14:11 IST)
വിവാഹത്തലേന്ന് വരനെ പീഡനക്കേസിൽ പൊലീസ് അറസ്റ്റ് ചെയ്തു. പ്ലസ് ടു വിദ്യാർഥിനിയെ നഗ്നചിത്രം കാട്ടി പീഡിപ്പിച്ച കേസിലാണ് കണ്ണൂര്‍ പനൂര്‍ സ്വദേശിയായ യുവാവ് അറസ്റ്റിലായത്.
അറസ്‌റ്റിലായ യുവാവിനെതിരെ പോക്സോ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്‌തു. കോടതിയിൽ ഹാജരാക്കിയ വരനെ റിമാൻഡ് ചെയ്തു. ഇയാളുടെ പേരുവിവരങ്ങള്‍ ഇതുവരെ പുറത്തു വന്നിട്ടില്ല.
നഗ്നചിത്രം കാട്ടി പീഡിപ്പിച്ചുവെന്ന പതിനേഴ് വയസുകാരിയുടെ പരാതി സ്വീകരിച്ച കൊളവല്ലൂർ പൊലീസ് അന്വേഷണം നടത്തുകയും ബുധനാഴ്‌ച വൈകിട്ട് യുവാവിനെ അറസ്‌റ്റ് ചെയ്യുകയുമായിരുന്നു.
പ്രദേശവാസിയായ യുവതിയുമായി യുവാവിന്‍റെ വിവാഹം ഇന്ന് നടക്കേണ്ടിയിരുന്നതാണ്. യുവാവ് അറസ്‌റ്റിലായതോടെ വിവാഹം മുടങ്ങി.