യുവതി പീഡനശ്രമം തടഞ്ഞു, എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ ആഞ്ഞുവെട്ടി പ്രതി
മനുഷ്യത്വമില്ലാത്ത ക്രൂരത വീണ്ടും ദൈവത്തിന്റെ നാട്ടിൽ
Publish Date: Wed, 28 Feb 2018 (08:46 IST)
Updated Date: Wed, 28 Feb 2018 (08:49 IST)
മനുഷ്യത്വമില്ലാത്ത ക്രൂരതയാണ് ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ നടന്നു കൊണ്ടിരിക്കുന്നത്‍. പീഡനശ്രമം തടഞ്ഞ യുവതിയുടെ എട്ട് മാസം പ്രായമായ കുഞ്ഞിനെ വെട്ടിപരുക്കേൽപ്പിച്ച് യുവാവ്. മലപ്പുറം മഞ്ചേരിയിലാണ് സംഭവം.
നാടോടി ദമ്പതികളുടെ മകള്‍ക്കാണ് വെട്ടേറ്റത്. തനിക്ക് നേരെയുള്ള പീഡനശ്രമം തടയുന്നതിനിടെയാണ് കുഞ്ഞിനെ അക്രമി വെട്ടിയതെന്ന് അമ്മ പൊലീസിനോട് പറഞ്ഞു. സ്ഥിരം ശല്ല്യക്കാരനായ അയൂബാണു സംഭവത്തിനു പിന്നിലെന്നു ചൂണ്ടിക്കാട്ടി കുടുംബം പൊലീസിനെ സമീപിച്ചു.
മഞ്ചേരി ഐജിബിടി ബസ് സ്റ്റാന്‍ഡില്‍ അന്തിയുറങ്ങുന്ന കുടുംബത്തിലെ യുവതിയ്ക്കെ നേരെയായിരുന്നു ആയൂബിന്റെ ആക്രമം. പീഡനശ്രമം യുവതി തടഞ്ഞതോടെ കലിമൂത്ത യുവാവ് പ്രതി കത്തിയെടുത്ത് ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ കാലിലാണു വെട്ടേറ്റത്. മൂന്നു കുത്തിക്കെട്ടുകൾ ഉണ്ട്. കുട്ടി മഞ്ചേരി മെഡിക്കല്‍ ചികിത്സയിലാണ്. അച്ഛന്‍ മുരുകന്റെ പരാതിയില്‍ പൊലീസ് അയൂബിനെതിരെ കേസെടുത്തിട്ടുണ്ട്.