Webdunia - Bharat's app for daily news and videos

Install App

18 സീസണുകൾക്കൊടുവിൽ ചെന്നൈ വിട്ട് സ്റ്റീഫൻ ഫ്ലെമിങ്, പരിശീലന സ്ഥാനമൊഴിഞ്ഞു, പകരമാര് ?

2008ലെ ഐപിഎല്ലിന്റെ ഉദ്ഘാടന സീസണില്‍ താരമായാണ് ന്യൂസിലന്‍ഡ് മുന്‍ നായകനായ ഫ്‌ലെമിങ് ടീമിനൊപ്പം ചേര്‍ന്നത്.

ജിതിൻരാജ് കെ വി
തിങ്കള്‍, 13 ജൂലൈ 2026 (12:26 IST)
ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വിജയകരമായ പരിശീലകന്‍മാരില്‍ ഒരാളായ സ്റ്റീഫന്‍ ഫ്‌ലെമിങ്ങിന്റെ ചെന്നൈ സൂപ്പര്‍ കിങ്സുമായുള്ള 18 വര്‍ഷത്തെ ബന്ധം അവസാനിച്ചു. പരസ്പര ധാരണയുടെ അടിസ്ഥാനത്തിലാണ് ഫ്‌ലെമിങ് മുഖ്യ പരിശീലക സ്ഥാനം ഒഴിയുന്നതെന്ന് ഫ്രാഞ്ചൈസി ഔദ്യോഗികമായി പ്രഖ്യാപിച്ചു.  2008ലെ ഐപിഎല്ലിന്റെ ഉദ്ഘാടന സീസണില്‍ താരമായാണ് ന്യൂസിലന്‍ഡ് മുന്‍ നായകനായ ഫ്‌ലെമിങ് ടീമിനൊപ്പം ചേര്‍ന്നത്. 2009 മുതല്‍ താരം ചെന്നൈയുടെ മുഖ്യ പരിശീലകനായി ചുമതലയേറ്റെടുത്തു.
 
മഹേന്ദ്ര സിംഗ് ധോനിയുടെ നായകത്വത്തിനൊപ്പം പരിശീലകനായ ഫ്‌ലെമിങ്ങും ചേര്‍ന്നാണ് ചെന്നൈയെ ഐപിഎല്ലിലെ ഏറ്റവും മികച്ച ഫ്രാഞ്ചൈസിയാക്കി മാറ്റിയത്.ഫ്‌ലെമിങ്ങിന്റെ പരിശീലനത്തില്‍ ചെന്നൈ അഞ്ച് ഐപിഎല്‍ കിരീടങ്ങളും നിരവധി ഫൈനല്‍ പ്രവേശനങ്ങളും ചെന്നൈ സ്വന്തമാക്കി. 
 
എന്നാല്‍ കഴിഞ്ഞ 3 സീസണുകളിലെ ടീമിന്റെ  ദയനീയമായ പ്രകടനങ്ങളാണ് ഫ്‌ലെമിങ്ങിന്റെ പുറത്താകലിന് കാരണമായത്. 2025 സീസണില്‍ ഐപിഎല്ലില്‍ ആദ്യമായി അവസാന സ്ഥാനത്തായാണ് ടീം സീസണ്‍ അവസാനിപ്പിച്ചത്. 2026ലെ സീസണില്‍ എട്ടാം സ്ഥാനത്ത് മാത്രമാണ് ചെന്നൈയ്ക്ക് ഫിനിഷ് ചെയ്യാനായത്. ഇതോടെ ടീമിന്റെ ഭാവി പദ്ധതികളുടെ ഭാഗമായി പരിശീലക സംഘത്തിലും വലിയ മാറ്റം കൊണ്ടുവരാന്‍ മാനേജ്‌മെന്റ് തീരുമാനിക്കുകയായിരുന്നു. 
 
ഫ്‌ലെമിങ്ങിന്റെ പകരക്കാരനായി മുന്‍ ഇന്ത്യന്‍ താരം ഹേമംഗ് ബദാനിയുടെ പേരാണ് നിലവില്‍ ഉയര്‍ന്നുകേള്‍ക്കുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച ഔദ്യോഗികമായ അറിയിപ്പുകളൊന്നും ചെന്നൈ സൂപ്പര്‍ കിങ്ങ്‌സ് നടത്തിയിട്ടില്ല. സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പിലാണ് ചെന്നൈ സൂപ്പര്‍ കിങ്ങ്‌സ് വിവരം ആരാധകരുമായി പങ്കുവെച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇനിയും സ്വയം തെളിയിക്കേണ്ട സമ്മർദ്ദമില്ല, അവസരങ്ങൾ ലഭിച്ചാൽ സന്തോഷം അത്രമാത്രം : ഭുവനേശ്വർ കുമാർ

Lionel Messi: മെസി പടിയിറങ്ങുമ്പോൾ; വീണ്ടും സാക്ഷിയായി മെറ്റ്‌ലൈഫ്

വേദനയോടെ മെസി, ആശ്വസിപ്പിച്ച് യമാൽ (ചിത്രങ്ങൾ)

90 മിനിറ്റിൽ ഒരൊറ്റ ഷോട്ടില്ല, റെഡ് കാർഡ്, മൈതാനത്ത് കളി മറന്ന അർജൻ്റീന, സ്പെയിനിന് മാത്രം അർഹതപ്പെട്ട കിരീടം

രോഹിതും കോലിയും ഇന്ത്യയ്ക്ക് മെസ്സിയെ പോലെ, ലോകകപ്പിൽ 2 പേരും കളിക്കണമെന്ന് മുഹമ്മദ് കൈഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

4 വർഷത്തിനിടെയുള്ള ആദ്യ ടെസ്റ്റ് സെഞ്ചുറിക്കരികെ പുറത്ത്, റണ്ണൗട്ടിൽ നിരാശനായി മടങ്ങി ബാബർ അസം

ആ ഇന്നിങ്ങ്സ് രോഹിത്തിൻ്റെ മെസേജാണ്, ധൈര്യമുണ്ടെങ്കിൽ ഇപ്പോൾ ഒഴിവാക്ക്, അഗാർക്കുള്ള വെല്ലുവിളി

'സേവനങ്ങൾക്ക് പെരുത്ത് നന്ദി'; അഗാർക്കർ തെറിക്കും, പകരം ലക്ഷ്മൺ?

സാം കറാനെ സ്വന്തമാക്കാൻ ആർസിബി; ഷെപ്പേർഡിനെ കൈവിട്ടേക്കും !

ഇന്ത്യയുടെ 5 മികച്ച ബൗളർമാർ ആരെല്ലാം, ബുമ്രയെ ഉൾപ്പെടുത്താതെ അർഷ്ദീപ് സിങ്!

അടുത്ത ലേഖനം
Show comments