Select Your Language

Notifications

webdunia
webdunia
webdunia
webdunia

Chennai Super Kings: പ്ലേ ഓഫ് കാണാതെ ചെന്നൈ സൂപ്പർ കിങ്‌സ് പുറത്ത്; അവസാന കളിയിൽ നാണക്കേടും !

അഹമ്മദബാദിൽ നടന്ന ഗുജറാത്തിനെതിരായ മത്സരത്തിൽ മികച്ച റൺറേറ്റിൽ ജയിച്ചിരുന്നെങ്കിൽ ചെന്നൈയ്ക്കു നേരിയ സാധ്യതയെങ്കിലും ഉണ്ടായിരുന്നു

Ruturaj Gaikwad, IPL 2026, Chennai super kings, Sanju Samson- Ruturaj,Ayush mathre,Openers
Chennai Super Kings: ചെന്നൈ സൂപ്പർ കിങ്‌സിന്റെ നേരിയ പ്ലേ ഓഫ് സാധ്യതയെയും ഗുജറാത്ത് ടൈറ്റൻസ് തല്ലികെടുത്തി. സീസണിലെ അവസാന മത്സരത്തിൽ തോറ്റ് ചെന്നൈ പുറത്ത്. 14 കളികളിൽ നിന്ന് 12 പോയിന്റുള്ള ചെന്നൈ നിലവിൽ ഏഴാം സ്ഥാനത്താണ്. 
 
അഹമ്മദബാദിൽ നടന്ന ഗുജറാത്തിനെതിരായ മത്സരത്തിൽ മികച്ച റൺറേറ്റിൽ ജയിച്ചിരുന്നെങ്കിൽ ചെന്നൈയ്ക്കു നേരിയ സാധ്യതയെങ്കിലും ഉണ്ടായിരുന്നു. എന്നാൽ ചെന്നൈ തോറ്റത് 89 റൺസിന്. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 229 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ 13.4 ഓവറിൽ 140 നു ചെന്നൈ ഓൾഔട്ട്. 
 
ഓപ്പണർമാരായ സായ് സുദർശൻ (53 പന്തിൽ 84), ശുഭ്മാൻ ഗിൽ (37 പന്തിൽ 64), വൺഡൗൺ ആയി ക്രീസിലെത്തിയ ജോസ് ബട്‌ലർ (27 പന്തിൽ 57) എന്നിവർ ഗുജറാത്തിനായി അർധ സെഞ്ചുറി നേടി. ഏഴാമനായി ക്രീസിലെത്തിയ ശിവം ദുബെ (17 പന്തിൽ 47) പൊരുതിനോക്കിയെങ്കിലും ചെന്നൈ അപ്പോഴേക്കും തോൽവിക്കരികിൽ എത്തിയിരുന്നു. മുഹമ്മദ് സിറാജും കഗിസോ റബാദയും ഗുജറാത്തിനായി മൂന്ന് വീതം വിക്കറ്റുകൾ നേടി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രകടനം മോശം, ഫിറ്റ്നസിലും സംശയം: ഇന്ത്യയുടെ ഏകദിന ലോകകപ്പിൽ പ്ലാനിൽ നിന്നും രോഹിത് പുറത്തേക്ക്?