Select Your Language

Notifications

webdunia
webdunia
webdunia
webdunia

Chennai Super Kings: ചെന്നൈ സൂപ്പർ കിങ്‌സ് പ്ലേ ഓഫ് കാണാതെ പുറത്തേക്ക്

മേയ് 21 നു ഗുജറാത്ത് ടൈറ്റൻസിനെതിരെയാണ് ചെന്നൈയുടെ അവസാന കളി

Chennai Super Kings
Chennai Super Kings: നിർണായക മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരബാദിനോടു തോൽവി വഴങ്ങിയ ചെന്നൈ സൂപ്പർ കിങ്‌സ് പ്ലേ ഓഫ് കാണാതെ പുറത്തേക്ക്. ഹൈദരബാദിനോടു അഞ്ച് വിക്കറ്റിനാണ് ചെന്നൈ തോറ്റത്. ഇതോടെ 13 കളികളിൽ നിന്ന് 12 പോയിന്റുമായി ആറാം സ്ഥാനത്താണ് ചെന്നൈയുടെ സ്ഥാനം. 
 
മേയ് 21 നു ഗുജറാത്ത് ടൈറ്റൻസിനെതിരെയാണ് ചെന്നൈയുടെ അവസാന കളി. ഇതിൽ ജയിച്ചാലും പ്ലേ ഓഫിലെത്താൻ ചെന്നൈയ്ക്കു സാധിക്കണമെന്നില്ല. 13 കളികളിൽ നിന്ന് 13 പോയിന്റുമായി പഞ്ചാബ് കിങ്‌സും 12 കളികളിൽ നിന്ന് 12 പോയിന്റുമായി രാജസ്ഥാൻ റോയൽസുമാണ് യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളിൽ. ശേഷിക്കുന്ന രണ്ട് മത്സരങ്ങളിൽ രണ്ടിലും ജയിച്ചാൽ രാജസ്ഥാനു 16 പോയിന്റാകും. ശേഷിക്കുന്ന ഒരു കളി ജയിച്ചാൽ പഞ്ചാബിനു 15 പോയിന്റും. രാജസ്ഥാൻ ശേഷിക്കുന്ന രണ്ടിൽ ഒരെണ്ണത്തിൽ ജയിച്ചാലും ചെന്നൈയുടെ പ്രതീക്ഷകൾ പൂർണമായി അസ്തമിക്കും. 
 
മൂന്ന് ടീമുകൾ ഇതിനോടകം പ്ലേ ഓഫിലേക്കു ക്വാളിഫൈ ചെയ്തു. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു, ഗുജറാത്ത് ടൈറ്റൻസ്, സൺറൈസേഴ്‌സ് ഹൈദരബാദ് എന്നിവരാണ് പ്ലേ ഓഫ് ഉറപ്പിച്ചത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇങ്ങനെയാണ് കളിക്കുന്നതെങ്കിൽ ടോപ് 4 അർഹിക്കുന്നില്ല, രാജസ്ഥാൻ താരങ്ങളെ കടുത്ത ഭാഷയിൽ വിമർശിച്ച് റിയാൻ പരാഗ്