ചെന്നൈ പരിശീലകനായി സ്റ്റീഫൻ ഫ്‌ളമിങ് തുടരും
2025 സീസണിൽ പത്താം സ്ഥാനത്തും ഈ സീസണിൽ എട്ടാം സ്ഥാനത്തുമാണ് ചെന്നൈ ഫിനിഷ് ചെയ്തത്
Publish Date: Mon, 22 Jun 2026 (21:32 IST)
Updated Date: Mon, 22 Jun 2026 (21:34 IST)
ഐപിഎലിൽ ചെന്നൈ സൂപ്പർ കിങ്‌സ് മുഖ്യ പരിശീലകനായി സ്റ്റീഫൻ ഫ്‌ളമിങ് തുടരും. മുൻ സീസണുകളിലെ ചെന്നൈയുടെ മോശം പ്രകടനത്തെ തുടർന്ന് ഫ്‌ളമിങ് ഒഴിഞ്ഞേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനിടയിലാണ് ഫ്‌ളമിങ് തുടരുമെന്ന കാര്യത്തിൽ വ്യക്തതയായത്.
2025 സീസണിൽ പത്താം സ്ഥാനത്തും ഈ സീസണിൽ എട്ടാം സ്ഥാനത്തുമാണ് ചെന്നൈ ഫിനിഷ് ചെയ്തത്. ഫ്‌ളമിങ്ങിനെ പുറത്താക്കണമെന്ന് സമൂഹമാധ്യമങ്ങളിൽ ചെന്നൈ ആരാധകർ ആവശ്യമുന്നയിച്ചിരുന്നു. എന്നാൽ ഫ്‌ളമിങ്ങിലുള്ള വിശ്വാസം തുടരാനാണ് ചെന്നൈ തീരുമാനം.