Netherlands vs Japan: 89മത്തെ മിനിറ്റിൽ ബുള്ളറ്റ് ഹെഡർ, നെതർലൻഡ്സിനെ വിറപ്പിച്ചു, സമനില പിടിച്ച് ജപ്പാൻ
കളിയുടെ തുടക്കത്തില്‍ തന്നെ പന്ത് കൈവശം വെച്ചുകൊണ്ട് കളിക്കുക എന്ന തന്ത്രമാണ് നെതര്‍ലന്‍ഡ്സ് പുറത്തെടുത്തത്.
Publish Date: Mon, 15 Jun 2026 (09:12 IST)
Updated Date: Mon, 15 Jun 2026 (09:14 IST)
ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ ആവേശകരമായ മത്സരത്തിനൊടുവില്‍ സമനിലയില്‍ പിരിഞ്ഞ് നെതര്‍ലന്‍ഡ്സും ജപ്പാനും. രണ്ട് തവണ പിന്നില്‍ നിന്ന ശേഷം തിരിച്ചടിച്ചുകൊണ്ടാണ് ജപ്പാന് കരുത്തരായ ഹോളണ്ട് നിരയെ ഞെട്ടിച്ചത്. വിര്‍ജിന്‍ വാന്‍ഡെക്ക്, ക്രിസെന്‍സിയോ സമ്മര്‍വില്ലെ എന്നിവരായിരുന്നു നെതര്‍ലന്‍ഡ്സിന്റെ ഗോള്‍ സ്കോറര്‍മാര്‍. അതേസമയം ജപ്പാനായി കെയ്റ്റോ നക്കാമുറയും ഡയ്ച്ചി കമാഡയുമാണ് ഗോളുകള്‍ നേടിയത്.
കളിയുടെ തുടക്കത്തില്‍ തന്നെ പന്ത് കൈവശം വെച്ചുകൊണ്ട് കളിക്കുക എന്ന തന്ത്രമാണ് നെതര്‍ലന്‍ഡ്സ് പുറത്തെടുത്തത്. ഫ്രാങ്കി ഡിയോങ്ങും ടീയാനി റൗന്ഡേഴ്സുമായിരുന്നു മിഡ് ഫീല്‍ഡില്‍ നേതൃത്വം നല്‍കിയത്. മൂന്നാം മിനിറ്റില്‍ തന്നെ നെതര്‍ലന്‍ഡ്സ് ഗോളിനോട് അടുത്തെങ്കിലും ഡോണ്യെല് മാലന്റെ ഗോളെന്നുറച്ച ഷോട്ട് പക്ഷേ ജപ്പാന് ഗോള്‍കീപ്പര്‍ സിയോണ്‍ സുസുക്കി രക്ഷപ്പെടുത്തി.
തുടക്കം തന്നെ ഡിഫന്‍സീവ് ഷേപ്പ് നിലനിര്‍ത്തികൊണ്ട് പൂര്‍ണ്ണമായും ആക്രമണത്തിലേക്ക് കടക്കാതെയായിരുന്നു നെതര്‍ലന്‍ഡ്സിന്റെ കളി. ഇടയ്ക്ക് പന്ത് ലഭിച്ചപ്പോഴെല്ലാം ആക്രമണങ്ങള്‍ക്ക് ജപ്പാന് ശ്രമിച്ചെങ്കിലും അവയൊന്നും തന്നെ മുതലെടുക്കാനായില്ല. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ജപ്പാനെ കടന്നാക്രമിക്കുന്ന നെതര്‍ലന്‍ഡിനെയാണ് കാണാനായത്. ഇതോടെ 51മത്തെ മിനിറ്റില്‍ മത്സരത്തിലെ ആദ്യ ഗോളെത്തി. നെതര്‍ലന്‍ഡ്സ് നായകന് വിര്‍ജില്‍ വാന്‍ഡൈക്കാണ് ആദ്യ ഗോള്‍ നേടിയത്.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.
....
കൂടുതല്‍ വായിക്കുക