Select Your Language

Notifications

webdunia
webdunia
webdunia
webdunia

USA vs Paraguay: ടോപ് ഗിയറിൽ ആതിഥേയർ; പരഗ്വായിയെ ഒന്നിനെതിരെ നാല് ഗോളുകൾക്കു വീഴ്ത്തി

മത്സരത്തിന്റെ ഏഴാം മിനിറ്റിൽ സെൽഫ് ഗോളിലൂടെയാണ് പരഗ്വായ് പ്രതിരോധത്തിലായത്

USA
USA

USA vs Paraguay: ഫുട്‌ബോൾ ലോകകപ്പിൽ ആതിഥേയര രാജ്യമായ യുഎസ്എയ്ക്കു വിജയത്തുടക്കം. പരഗ്വായിയെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് യുഎസ്എ വീഴ്ത്തിയത്. യുഎസ്എയ്ക്കായി ഫോലറിൻ ബലോഗൺ രണ്ട് ഗോളുകൾ നേടി. 
 
മത്സരത്തിന്റെ ഏഴാം മിനിറ്റിൽ സെൽഫ് ഗോളിലൂടെയാണ് പരഗ്വായ് പ്രതിരോധത്തിലായത്. പരഗ്വായ് താരം ഡാമിയൻ ബോബഡില്ലയുടേതാണ് ഓൺ ഗോൾ. മത്സരത്തിന്റെ 31-ാം മിനിറ്റിൽ ഫൊലറിൻ ബലോഗൺ യുഎസ്എയ്ക്കായി ഗോൾ നേടി. ആദ്യ പകുതിയുടെ എക്‌സ്ട്രാ ടൈമിലും ബലോഗണിലൂടെ യുഎസ്എയുടെ മൂന്നാം ഗോൾ എത്തി. 
 
ഫൈനൽ വിസിൽ മുഴുങ്ങാൻ ഏതാനും സെക്കന്റുകൾ മാത്രം ശേഷിക്കെ ജിയോവാനി റെയ്‌ന നാലാം ഗോൾ സ്വന്തമാക്കി. ബോൾ പൊസഷനിൽ ആധിപത്യം പുലർത്താൻ യുഎസ്എയ്ക്കു സാധിച്ചു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

FIFA World Cup 2026: കാനഡ - ബോസ്‌നിയ മത്സരം സമനിലയിൽ