Brazil vs Morocco: ബ്രസീലിന്റെ നടുവൊടിക്കുമോ മൊറോക്കോ? ആവേശ പോരിനു ഇനി മണിക്കൂറുകൾ മാത്രം
ഇന്ത്യൻ സമയം ഞായറാഴ്ച പുലർച്ചെ 3.30 നാണ് (ഇന്ന് അർധരാത്രിക്കു ശേഷം) മത്സരം
Publish Date: Sat, 13 Jun 2026 (15:44 IST)
Updated Date: Sat, 13 Jun 2026 (15:47 IST)
Brazil vs Morocco: ഫിഫ വേൾഡ് കപ്പ് ഗ്രൂപ്പ് സിയിൽ ഇന്ന് ആവേശ പോര്. അഞ്ച് തവണ ലോക ചാംപ്യൻമാരായ ബ്രസീൽ ശക്തരായ മൊറോക്കോയെ നേരിടും. സൂപ്പർതാരം നെയ്മർ ബ്രസീലിനു വേണ്ടി കളിച്ചേക്കുമെന്നാണ് വിവരം.
ഇന്ത്യൻ സമയം ഞായറാഴ്ച പുലർച്ചെ 3.30 നാണ് (ഇന്ന് അർധരാത്രിക്കു ശേഷം) മത്സരം. ഇരു ടീമുകളുടെയും ഗ്രൂപ്പിലെ ആദ്യ മത്സരം. 2022 ഖത്തർ ലോകകപ്പിൽ സെമി ഫൈനലിലെത്തിയ ടീമാണ് മൊറോക്കോ. കരുത്തരായ സ്‌പെയിൻ, പോർച്ചുഗൽ എന്നിവരെ പുറത്താക്കിയാണ് മൊറോക്കോ സെമിയിൽ എത്തിയത്. അതിനാൽ തന്നെ മൊറോക്കോ കരുത്തിനെ ബ്രസീൽ ചെറുതാക്കി കാണില്ലെന്നു ഉറപ്പ്.
സ്റ്റാറ്റ്‌സ് പ്രൊവൈഡർ ആയ ഓപ്റ്റ അനലിസ്റ്റ് വിജയസാധ്യത പ്രവചിക്കുന്നത് ബ്രസീലിനാണ്, 57.7 ശതമാനം. മൊറോക്കോയുടെ ജയസാധ്യത 18.8 ശതമാനം. 23.5 ശതമാനം മത്സരം സമനിലയിലാകാനും.