ജെസ്‌നയുടെ തിരോധാനം; അന്വേഷണ സംഘം ബംഗളൂരുവിൽ

ബംഗളൂരു മെട്രോയിൽ ജെസ്‌നയെ കണ്ടതായി മൊഴി; അന്വേഷണ സംഘം ബംഗളൂരുവിൽ!

Webdunia
വ്യാഴം, 26 ജൂലൈ 2018 (08:09 IST)
ജെസ്നയോട് സാമ്യമുള്ള പെൺകുട്ടിയെ ശനിയാഴ്‌ച വൈകുന്നേരം ബെംഗളൂരു മെട്രോ സ്‌റ്റേഷനിൽ കണ്ടതായി മൊഴി. കൂടുതൽ അന്വേഷണത്തിനും തെളിവെടുപ്പിനുമായി ജില്ലാ പൊലീസ് മേധാവിയുടെ നിഴൽ പൊലീസ് സംഘം ബെംഗളൂരുവിലെത്തി. 
 
വിവരം ലഭിച്ചതിനെത്തുടർന്ന് മംഗളൂരുവിൽ അന്വേഷണത്തിലായിരുന്ന പൊലീസ് സംഘമാണ് ബെംഗളൂരുവിലേക്ക് എത്തിയത്.  മെട്രോയിലെ സിസിടിവി ദൃശ്യങ്ങളിൽ ജെസ്നയോട് സാമ്യമുള്ള പെൺകുട്ടി ഇറങ്ങിവരുന്നതായി കണ്ടെത്തുകയും ചെയ്‌തു. ചുരിദാറാണ് വേഷം. കണ്ണടയുമുണ്ട്. മെട്രോയ്ക്കുള്ളിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിക്കാനുള്ള ശ്രമത്തിലാണ്. അതു ലഭിച്ചാൽ കൂടുതൽ വ്യക്തത ലഭിക്കും.
 
കുടക്, മടിക്കേരി, മംഗളൂരു, കൊല്ലൂർ, കുന്താപുരം എന്നിവിടങ്ങളിലെ അന്വേഷണം പൊലീസ് പൂർത്തിയാക്കി. ഫോൺകോളുകൾ പരിശോധിച്ചപ്പോൾ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവിടങ്ങളിൽ തിരച്ചിൽ നടത്തിയത്. സംശയകരമായൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല. മാർച്ച് 22ന് ആണു ജെസ്നയെ കാണാതായത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ക്ഷേമ പെൻഷൻ വിതരണം ഇന്നുമുതൽ

സ്‌ഫോടനത്തില്‍ 12 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു; പ്രധാനമന്ത്രി മോദിക്ക് ഖത്തര്‍ അമീറില്‍ നിന്ന് ഫോണ്‍ കോള്‍

അയോധ്യക്ഷേത്ര ഫണ്ട് തട്ടിപ്പ് : തിരെഞ്ഞെടുപ്പ് അടുത്ത് നിൽക്കെ ബിജെപിക്ക് വൻ തിരിച്ചടി, സംഘപരിവാറിനുള്ളിലും ഭിന്നത

സംസ്ഥാനത്ത് ഷിഗെല്ല പടരുന്നു; ജാഗ്രത പാലിക്കുക

കോൺഗ്രസ് പിന്നിൽ നിന്ന് കുത്തുന്നവർ; ഡിഎംകെ-ആം ആദ്മി മുന്നണിയിലേക്ക് സിപിഎം എത്തുമോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

Heatwave Europe : യൂറോപ്പിന് തീപിടിക്കുന്നു, ചൂട് 40 ഡിഗ്രിക്ക് മുകളിൽ, ഫ്രാൻസിൽ മാത്രം 18 മരണമെന്നും റിപ്പോർട്ട്!

അന്തർസംസ്ഥാന മയക്കുമരുന്ന് കടത്തിനെതിരെ സംയുക്ത നീക്കം; അയൽ സംസ്ഥാന മുഖ്യമന്ത്രിമാർക്ക് കത്തയച്ച് വി.ഡി. സതീശൻ

പി.രാജീവ് എൽഡിഎഫ് കൺവീനർ സ്ഥാനത്തേക്ക്

'ഖനനം അനുവദിക്കില്ല, യുഡിഎഫ് വന്നാൽ നിർത്തും'; വീണ്ടും ചർച്ചയായി സതീശന്റെ നിലപാട് മാറ്റം

ബിജെപിക്കു തിരിച്ചടി; തിരുവനന്തപുരം കോർപറേഷൻ കൗൺസിലിലെ 20 പേരുടെ സത്യപ്രതിജ്ഞ റദ്ദാക്കി

അടുത്ത ലേഖനം
Show comments