പാക്കിസ്ഥാൻ പൊതുതെരഞ്ഞെടുപ്പിൽ നവാസ് ഷെരീഫിന് വൻ തിരിച്ചടി, ഇമ്രാൻ ഖാന്റെ പാർട്ടി ഏറ്റവും വലിയ ഒറ്റകക്ഷി

പാക്കിസ്ഥാൻ പൊതുതെരഞ്ഞെടുപ്പിൽ നവാസ് ഷെരീഫിന് വൻ തിരിച്ചടി, ഇമ്രാൻ ഖാന്റെ പാർട്ടി ഏറ്റവും വലിയ ഒറ്റകക്ഷി

Webdunia
വ്യാഴം, 26 ജൂലൈ 2018 (07:53 IST)
പാകിസ്ഥാനിൽ നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കവെ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പാർട്ടിക്ക് വൻതിരിച്ചടി. മുൻ ക്രിക്കറ്റ് താരമായ ഇമ്രാൻ ഖാൻ (65) നയിക്കുന്ന പാക്കിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് ഏറ്റവും വലിയ ഒറ്റകക്ഷിയായി തിരഞ്ഞെടുക്കപ്പെട്ടു.
 
ഇപ്പോൾ പിടിഐ ലീഡുചെയ്യുന്നത് 112 സീറ്റുകളിലാണ്. മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ സഹോദരൻ ഷഹബാസ് ഷരീഫ് നയിക്കുന്ന പാക്കിസ്ഥാൻ മുസ്‌ലിം ലീഗ്–നവാസിന് (പിഎംഎൽ–എൻ) 64 സീറ്റുകളിൽ മാത്രമാണ് ലീ‍ഡുള്ളത്. മുൻപ്രസിഡന്റ് ആസിഫ് അലി സർദാരി നയിക്കുന്ന പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) 44 സീറ്റിലും മുത്താഹിദ മജ്‌ലിസെ അമൽ (എംഎംഎ) 8 സീറ്റിലും മുന്നിലാണ്. മറ്റുള്ളവർ 27 സീറ്റുകളിലും മുന്നിട്ടുനിൽക്കുന്നു.
 
സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ അറസ്റ്റും ഭീകരാക്രമണങ്ങളും കലുഷമാക്കിയ അന്തരീക്ഷത്തിലാണ് പാകിസ്താനില്‍ തിരഞ്ഞെടുപ്പ് നടന്നത്. തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടെ മൂന്ന് സ്ഥാനാര്‍ഥികളുള്‍പ്പെടെ 180-ലേറെ പേരാണ് വിവിധ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കേരളത്തിൽ 2 സീറ്റ് ഉറപ്പിച്ച് ബിജെപി, 10 മണ്ഡലങ്ങളിൽ അട്ടിമറിക്ക് സാധ്യതയെന്നും വിലയിരുത്തൽ

നഷ്ടങ്ങൾക്കെല്ലാം എണ്ണിയെണ്ണി കണക്ക് ചോദിക്കും, ആക്രമിച്ചവർ ശിക്ഷിക്കപ്പെടാതെ പോകില്ല: മുജ്തബ ഖമേനി

ഹോർമുസിൽ ഫീസ് ഈടാക്കാതിരിക്കുന്നതാണ് ഇറാന് നല്ലതെന്ന് ട്രംപ്, പാകിസ്ഥാനിൽ ഇന്ന് നിർണായക ചർച്ച

വിജയുടെ ജനനായകന്റെ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍, റിലീസിന് മുന്‍പെ വലിയ തിരിച്ചടി

യുഎസ് രക്ഷാദൗത്യം ഇറാന്റെ ആണവ ഇന്ധനം മോഷ്ടിക്കാനുള്ള മറയോ? ഗുരുതര ആരോപണവുമായി ഇറാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Gold Rate Today: സ്വർണവില പവന് 360 രൂപ വർധിച്ചു

കശുവണ്ടി കേസില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി; പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് നേരിട്ട് ഹാജരാകാന്‍ ഉത്തരവിട്ടു

Sreenanda Death: മൃതദേഹം 1500 അടി താഴ്ചയിൽ, ചെങ്കുത്തായ മലയുടെ ഉള്ളിൽ; ശ്രീനന്ദയുടെ മരണത്തിൽ ദുരൂഹത

ഇറാന്‍ മുന്നോട്ടുവച്ചത് രണ്ട് നിബന്ധനകള്‍; ലെബനനില്‍ വെടിനിര്‍ത്തല്‍ സാധ്യമാകാതെ ചര്‍ച്ചയ്ക്കില്ല

കടല്‍പ്പാത പൂര്‍ണമായും തുറക്കണമെന്ന് ഇന്ത്യ; ഇന്ത്യയ്ക്ക് കൂടുതല്‍ എല്‍പിജി നല്‍കുമെന്ന് അമേരിക്ക

അടുത്ത ലേഖനം
Show comments