അവളെ തട്ടിക്കൊണ്ട് പോയതല്ലെന്ന് എന്ത് അടിസ്ഥാനത്തിലാണ് പൊലീസ് പറഞ്ഞത്? - സർക്കാരിനെതിരെ ജെസ്നയുടെ സഹോദരൻ
ജെസ്നയുടെ സുഹൃത്തിനെ സംശയമുണ്ട്: ജെയ്സ്
Publish Date: Mon, 25 Jun 2018 (10:41 IST)
Updated Date: Mon, 25 Jun 2018 (10:44 IST)
ജെസ്‌ന മരിയ ജയിംസിന്റെ തിരോധാനത്തിൽ സർക്കാരിനെതിരെ ജെസ്നയുടെ സഹോദരൻ ജെയ്സ്. ജെസ്‌നയെ ആരും തട്ടികൊണ്ടുപോയതല്ലെന്ന് എന്ത് അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചതെന്ന് ജെയ്സ് ചോദിക്കുന്നു.
കുട്ടിയെ ആരും തട്ടികൊണ്ട് പോയിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍, അത് സാധൂകരിക്കാന്‍ കഴിയുന്ന യാതൊരു തെളിവും ഇത്രയും നാള്‍ ആയിട്ടും പോലീസിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കേസുമായി ബന്ധപ്പെട്ട് ബന്ധുക്കളെ നിരവധി തവണ ചോദ്യം ചെയ്തു കഴിഞ്ഞു.
ജെസ്നയുടെ ഫോണിലേക്ക് ഇത്രയധികം തവണ വിളിച്ച സുഹൃത്തിനെ തനിക്ക് സംശയമുണ്ട്. അത് സംബന്ധിച്ച് അന്വേഷണം അനിവാര്യമാണെന്നും ജെയ്സ് പറയുന്നു. ജെസ്നയുടെ സുഹൃത്തിനെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്നും ജെയ്സ് ആവശ്യപ്പെടുന്നു.
മാർച്ച് 22നാണ് ജെസ്‌നയെ കാണാതാകുന്നത്.