സെൽഫി ഭ്രമം റെയിൽ‌വേ സ്റ്റേഷനുകളിൽ വേണ്ട; ലംഘിക്കുന്നവർക്ക് 2000 രൂപ പിഴ

സെൽഫി എടുത്താൽ 2000 രൂപ പിഴ

Webdunia
ശനി, 23 ജൂണ്‍ 2018 (12:12 IST)
ആളുകളുടെ സെൽ‌ഫി ഭ്രമം പലപ്പോഴും അപകടങ്ങൾ വിളിച്ചു വരുത്തറുണ്ട്. സെല്‍ഫിയും അതിനെ ചുറ്റിപ്പറ്റിയുള്ള അപകടങ്ങളും വര്‍ധിച്ചു വരുന്ന പശ്ചാത്തലത്തില്‍ റെയില്‍വേ സ്റ്റേഷനുകളില്‍ ഇനി സെല്‍ഫി വേണ്ടെന്ന് റെയില്‍വേ. 
 
റെയില്‍വേ സ്‌റ്റേഷനുകളിലും പരിസരത്തും റെയില്‍ പാളങ്ങള്‍ക്ക് സമീപവുമൊക്കെ നിന്ന് മൊബൈല്‍ ഫോണില്‍ സെല്‍ഫിയെടുക്കുന്നതിന് റെയില്‍വേ ബോര്‍ഡ് നിരോധനമേര്‍പ്പെടുത്തി. നിയമം ലംഘിക്കുന്നവരില്‍ നിന്ന് 2,000 രൂപ പിഴ ഈടാക്കും. 
 
ഈ നിയമം വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തിലായെന്ന് അധികൃതര്‍ അറിയിച്ചു. സ്‌റ്റേഷനുകള്‍ മലിനമാക്കുന്നവരില്‍ നിന്ന് 500 രൂപ പിഴ ഈടാക്കാനും തീരുമാനിച്ചിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷ ലക്ഷ്യമിട്ടു സ്റ്റേഷനുകളിലും കോച്ചുകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാന്‍ റെയില്‍വേ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിനുള്ള നടപടികൾ റെയിൽ‌വേ ആരംഭിച്ചു കഴിഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് ഷിഗെല്ല പടരുന്നു; ജാഗ്രത പാലിക്കുക

കോൺഗ്രസ് പിന്നിൽ നിന്ന് കുത്തുന്നവർ; ഡിഎംകെ-ആം ആദ്മി മുന്നണിയിലേക്ക് സിപിഎം എത്തുമോ?

ജോലി പോകുമോ?, മൂന്ന് വർഷത്തിനകം ജീവനക്കാരിൽ പകുതിയും എ ഐ ഏജൻ്റാകും, ഇന്ത്യൻ ഐടി മേഖലയെ ഞെട്ടിച്ച് ടിസിഎസ്

ഉന്നതവിദ്യാഭ്യാസ മന്ത്രി സംഘപരിവാറിനു വഴങ്ങുന്നോ? സെനറ്റ് നിയമനം വിവാദത്തിൽ

കെഎസ്ആർടിസിയിലെ സൗജന്യയാത്ര, ആദ്യ 100 ദിനം ഓർഡിനറി ബസുകളിൽ മാത്രം, പിന്നീട് മറ്റ് ബസുകളിലും!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഖത്തറിലെ റാസ് ലഫാന്‍ പ്രകൃതിവാതക കേന്ദ്രത്തില്‍ വന്‍ സ്‌ഫോടനം; 54 പേര്‍ക്ക് പരിക്ക്, 18 പേരെ കാണാതായി

'അതൊന്നും തീരുമാനിച്ചിട്ടില്ല'; സ്ത്രീസുരക്ഷാ പെൻഷൻ നിർത്തുമെന്ന സൂചന നൽകി മുഖ്യമന്ത്രി

വയനാട് പുനരധിവാസം: പൂർണമായി കൈവിട്ട് സർക്കാർ, ചീഫ് ഓപ്പറേറ്റിങ് ഓഫീസർ തസ്തിക ഒഴിഞ്ഞുകിടക്കുന്നു

ഇനി ഞാന്‍ അമ്മ അംഗമല്ല, പറയാനുള്ളതെല്ലാം തുറന്നു പറയും: അമ്മ അംഗത്വം രാജിവച്ച് ശ്വേത മേനോന്‍

ലോകകപ്പ് സമയത്തെ പവർകട്ട് തുടരാൻ സർക്കാർ

അടുത്ത ലേഖനം
Show comments