Publish Date: Wed, 20 Jun 2018 (19:02 IST)
Updated Date: Wed, 20 Jun 2018 (19:04 IST)
ധാക്ക: ബംഗ്ലദേശ് പൌരനെ വിവാഹം ചെയ്ത ഇന്ത്യൻ യുവതി പ്രസവിച്ചത് ധാക്കയിലെ റെയിൽവേ സ്റ്റേഷൻ ടോയ്‌ലെറ്റിൽ. റുക്സാന എന്ന യുവതിയാണ് ടോയ്‌ലെറ്റിൽ പ്രസവിച്ചത്. പ്രസവത്തെ തുടർന്ന് ധാക്ക മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അമ്മയേയും കുഞ്ഞിനെയും മാറ്റി. ബിഡിന്യൂസ്24 എന്ന ചാനലാണ് വാർത്ത പുറത്തുവിട്ടത്.
ഫർണിച്ചർ വ്യാപാരിയായ അബ്ദുൾ കച്ചവടത്തിനായി ഇന്ത്യയിൽ എത്തിയപ്പോഴാണ് റുക്സാനയെ വിവാഹം ചെയ്തത്. തുടർന്ന് ബംഗ്ലാദേശിലെ സഹോദരിയുടെ വീട്ടിലാക്കിയ ഇയാൾ യുവതിയുടെ പാസ്പോർട്ടുമായി സ്ഥലം വിട്ടതായി പൊലീസ് പറയുന്നു.