Publish Date: Thu, 21 Jun 2018 (14:54 IST)
Updated Date: Thu, 21 Jun 2018 (14:56 IST)
മുംബൈ: സെൽഫി എടുക്കുന്നതിനിടയിൽ മലമുകളിൽ നിന്നും 900 അടി താഴ്ചയിലേക്ക് വീണ് യുവതി മരിച്ചു. ചൊവ്വാഴ്ച വൈകിട്ട് 6.30ഓടെയായിരുന്നു സംഭവം. ന്യൂഡൽഹി സ്വദേശിനി 35 കാരിയായ സരിത ചൌഹാനാണ് മരണപ്പെട്ടത്.
നാല് ദിവസത്തെ വിനോദ സഞ്ചാരത്തിനായി മുംബൈ അടുത്തുള്ള മതെരാൻ മല നിരകളിൽ എത്തിയതായിരുന്നു ഇവരും കുടുംബവും. ഇവിടെ വച്ച് സെൽഫി എടുക്കുന്നതിനിടയിൽ ശക്തമായ കാറ്റിൽ ബാലൻസ് തെറ്റി ഇവർ 900 അടി താഴ്ചയുള്ള കൊക്കയിലേക്ക് പതിക്കുകയായിരുന്നു എന്നാണ് ഭർത്താവ് റാം മോഹൻ ചൌഹാൻ പൊലീസിൽ മൊഴി നൽകിയിരിക്കുന്നത്.
സംഭവ സമയം ഭർത്താവ് റാം മോഹൻ ചൌഹാനും മക്കളും കൂടെയുണ്ടായിരുന്നു. പൊലീസ് ആദിവാസികളുടെയും പർവ്വതാരോഹകരുടെയും നേതൃത്വത്തിൽ ഇന്നലെ രാവിലെ മുതൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്താനായത്.
ഫോട്ടോ ക്രെഡിറ്റ്സ്പ്പ്: മംഗളം ഓൺലൈൻ