Webdunia - Bharat's app for daily news and videos

Install App

തെളിവെടുപ്പ് തുടരുന്നു; കെവിൻ ഉടുത്തിരുന്ന ലുങ്കി കണ്ടെടുത്തു - നിര്‍ണായക തെളിവെന്ന് പൊലീസ്

തെളിവെടുപ്പ് തുടരുന്നു; കെവിൻ ഉടുത്തിരുന്ന ലുങ്കി കണ്ടെടുത്തു - നിര്‍ണായക തെളിവെന്ന് പൊലീസ്

Webdunia
തിങ്കള്‍, 4 ജൂണ്‍ 2018 (19:46 IST)
കൊല്ലപ്പെട്ട കെവിൻ ജോസഫ് സംഭവ സമയം ഉടുത്തിരുന്ന ലുങ്കി പൊലീസ് കണ്ടെടുത്തു. കല്ലടയാറ്റിന്റെ തീരത്തുനിന്നാണ് കേസിലെ നിര്‍ണായകമാ‍യ തെളിവ് കണ്ടെത്തിയത്.

കേസിലെ പ്രതി ഷെഫിനുമായി കഴിഞ്ഞദിവസം പുനലൂരിൽ നടത്തിയ തെളിവെടുപ്പിലാണു സംഭവ സമയം കെവിന്‍ ധരിച്ചിരുന്ന പച്ച നിറത്തിലുള്ള ലുങ്കി കണ്ടെടുത്തത്. ടീ ഷര്‍ട്ടും ലുങ്കിയുമായിരുന്നു ആക്രമിക്കപ്പെടുമ്പോള്‍ കെവിന്റെ വസ്‌ത്രം.

പുനലൂർ നെല്ലിപ്പള്ളിക്കു സമീപം വച്ചു പ്രതികൾ ലുങ്കി കാറിൽ നിന്നു പുറത്തേക്ക് എറിയുകയായിരുന്നു. കെവിന്റെ മൃതദേഹം കണ്ടെത്തിയ ചാലിയക്കര തോടിനടുത്തും പ്രതിയെ തെളിവെടുപ്പിനു എത്തിച്ചു.

അതേസമയം, കെവിന്‍ വധക്കേസില്‍ വീഴ്‌ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടിക്കു സാധ്യത. ഇക്കാര്യത്തില്‍ നിയമവശങ്ങള്‍ പഠിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.

കേസില്‍ വീഴ്‌ച വരുത്തിയ മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെയാണ് നടപടിയുണ്ടാകുക. ഗാന്ധിനഗർ എസ്ഐ എംഎസ് ഷിബു, എഎസ്ഐ ബിജു, ഡ്രൈവർ അജയകുമാർ എന്നിവർക്കെതിരെയാണ് നടപടി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Glassgow Commonwealth Games : കോമൺവെൽത്ത് ഗെയിംസിന് ഗ്ലാസ്ഗോയിൽ കൊടിയിറങ്ങി, മെഡൽ നേട്ടത്തിൽ ഇന്ത്യ നാലാമത്

ഭരണം തകര്‍ന്നു, കോക്രോച്ചുകള്‍ക്ക് രാജ്യത്തെ മറിച്ചിടാന്‍ കഴിയും: പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രി മൊഹ്സിന്‍ നഖ്വി

രാത്രി പ്രധാനമന്ത്രി ലൈവ് വരുന്ന പോലെയാണൊ ലീവ് പ്രഖ്യാപിക്കേണ്ടത്, എറണാകുളം ജില്ലാ കളക്ടർക്കെതിരെ വിമർശനം

ഒടുവില്‍ സമാധാനം തേടിയെത്തി, ഇന്ന് മുതല്‍ എന്റെ ശബ്ദം തിരെഞ്ഞെടുക്കുന്നു, പോസ്റ്റുമായി അനുപമ പരമേശ്വരന്‍, ഒരു ബ്രെയ്ക്കപ്പ് മണക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ

29 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കൃത്രിമബുദ്ധിക്കായുള്ള ലോക സംഘടന ആരംഭിച്ച് ചൈന; ഇന്ത്യ ഇല്ല

എല്ലാം കാണുക

ഏറ്റവും പുതിയത്

നടി തൃഷയ്ക്കെതിരെ വിവാദപരാമർശം, ഉദയനിധി സ്റ്റാലിൻ കസ്റ്റഡിയിൽ

അയല്‍ക്കാരില്ലാത്തതാണോ ഈ രാജ്യങ്ങളില്‍ സമാധാനത്തിന് കാരണം; മറ്റുരാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടാത്ത രാജ്യങ്ങള്‍ ഇവയാണ്

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് മുതൽ വിർച്വൽ ക്യൂ, മണിക്കൂറിൽ 300 പേർക്ക് ദർശനം, ആദ്യഘട്ടത്തിൽ ചൊവ്വാഴ്ചയും വ്യാഴാഴ്ചയും

രാജ്യത്തുടനീളം വെള്ളപ്പൊക്കം നാശം വിതയ്ക്കുന്നു; അസമില്‍ മരണസംഖ്യ 87 ആയി, കേരളത്തില്‍ 15

ജനങ്ങള്‍ക്ക് മാറ്റം വേണം, ബിജെപി പാര്‍ട്ടി അധ്യക്ഷന്റെ മണ്ഡലം പോലും നഷ്ടമായി, പ്രശാന്ത് കിഷോറിന്റെ വിജയത്തില്‍ കേജ്രിവാള്‍

അടുത്ത ലേഖനം
Show comments