കെവിന്റെ മരണം: പൊലീസുകാർക്കെതിരെ കർശന നടപടി, തട്ടിക്കൊണ്ടുപോയ വിവരം മറച്ചുവെച്ചത് 14 മണിക്കൂർ
കെവിന്റെ മരണം: പൊലീസുകാർക്കെതിരെ കർശന നടപടി
Publish Date: Mon, 04 Jun 2018 (11:50 IST)
Updated Date: Mon, 04 Jun 2018 (11:52 IST)
കെവിനെ തട്ടിക്കൊണ്ടുപോയ വിവരം ഗാന്ധിനഗർ എസ്ഐ എം.എസ് ഷിബു മറച്ചുവെച്ചത് 14 മണിക്കൂറാണെന്ന് ഐജിയുടെ റിപ്പോർട്ട് സ്‌പെഷൽ ബ്രാഞ്ച് ഓഫീസർ വിഷയത്തെ കുടുംബപ്രശ്‌നമായി കണ്ട് ഒഴിവാക്കിയെന്നും ഐജിയുടെ റിപ്പോർട്ടിൽ പറയുന്നു.
മെയ് 27 ഞായറാഴ്‌ച രാവിലെ ആറിന് വിവരം അറിഞ്ഞിട്ടും രാത്രി എട്ടിനാണ് അന്വേഷണം തുടങ്ങിയത്. കൂടാതെ മുഖ്യമന്ത്രി, ഐജി, എസ്പി എന്നിവരുടെ നിർദ്ദേശം അവഗണിക്കുകയും ചെയ്തു. ഐജിയുടെ റിപ്പോർട്ട് ഇന്നു ഡിജിപിക്കു കൈമാറും.
കൂടാതെം കെവിൻ കൊലക്കേസിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നാണ് സൂചന. നിയമപരമായ എല്ലാ സാധ്യതകളും തേടാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. എസ്ഐ, എഎസ്ഐ, ഡ്രൈവർ എന്നിവരെ പിരിച്ചുവിടുന്നതടക്കമുള്ള കാര്യങ്ങളാണു പരിഗണനയിൽ.