Select Your Language

Notifications

webdunia
webdunia
webdunia
webdunia

Ruturaj Gaikwad: ചെന്നൈ സൂപ്പർ കിങ്‌സ് നായകനായി ഋതുരാജ് ഗെയ്ക്വാദ് തുടരും

2025 ൽ പത്താം സ്ഥാനത്തും ഈ സീസണിൽ എട്ടാം സ്ഥാനത്തുമാണ് ചെന്നൈ ഫിനിഷ് ചെയ്തത്

Ruturaj Gaikwad Form Out, Ruturaj Gaikwad CSK, IPL 2026
Ruturaj Gaikwad: തുടർച്ചയായ രണ്ട് സീസണുകളിലെ മോശം പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഋതുരാജ് ഗെയ്ക്വാദിനെ നായകസ്ഥാനത്തു നിന്ന് മാറ്റണമെന്ന ആരാധകരുടെ ആവശ്യത്തോടു മുഖം തിരിച്ച് ചെന്നൈ സൂപ്പർ കിങ്‌സ്. പരിശീലക സ്ഥാനത്തു സ്റ്റീഫൻ ഫ്‌ളമിങ് തുടരുന്നതിനൊപ്പം നായകസ്ഥാനത്ത് ഗെയ്ക്വാദിനും മാറ്റമില്ല. ക്യാപ്റ്റൻസി ചേഞ്ച് ഉടൻ വേണ്ടെന്ന് ചെന്നൈ മാനേജ്‌മെന്റ് തീരുമാനിച്ചു. 
 
2025 ൽ പത്താം സ്ഥാനത്തും ഈ സീസണിൽ എട്ടാം സ്ഥാനത്തുമാണ് ചെന്നൈ ഫിനിഷ് ചെയ്തത്. നായകസ്ഥാനത്ത് മാറ്റം വന്നാലേ ടീമിനു വിജയവഴിയിൽ തിരിച്ചെത്താൻ പറ്റൂ എന്നാണ് ഈ സീസണിനു ശേഷം ചെന്നൈ ആരാധകർ സമൂഹമാധ്യമങ്ങളിൽ അഭിപ്രായപ്പെട്ടത്. എന്നാൽ ഒരു സീസൺ മാത്രം നോക്കി ഗെയ്ക്വാദിനെ എഴുതി തള്ളുന്നതിനോടു ചെന്നൈ മാനേജ്‌മെന്റിനു യോജിപ്പില്ല. 
 
ഈ സീസണിൽ 14 കളികളിൽ നിന്ന് 123.44 സ്‌ട്രൈക് റേറ്റിൽ വെറും 337 റൺസ് മാത്രമാണ് നായകൻ ഗെയ്ക്വാദ് നേടിയത്. കഴിഞ്ഞ സീണിൽ പരുക്കിനെ തുടർന്ന് ചെന്നൈയ്ക്കായി അഞ്ച് കളികൾ മാത്രമാണ് ഗെയ്ക്വാദ് കളിച്ചത്. മെഗാ താരലേലത്തിനു ശേഷം ടീമിനെ നയിച്ചത് 19 കളികളിൽ. ഒരു സീസണിൽ കൂടി ഗെയ്ക്വാദിനു അവസരം നൽകണമെന്നാണ് മാനേജ്‌മെന്റിന്റെ അഭിപ്രായം. 
 
മലയാളി താരം സഞ്ജു സാംസൺ ചെന്നൈയുടെ നായകനായി എത്തിയേക്കുമെന്ന് ആരാധകർ പ്രതീക്ഷിച്ചെങ്കിലും ഉടൻ അതുണ്ടാകില്ലെന്ന് ഇതോടെ ഉറപ്പായി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'കരീം ബെൻസേമ, പോൾ പോഗ്ബ എന്നിവർ ഇസ്ലാമിക ഐക്കണുകൾ'; ഫുട്‌ബോളിനെതിരെ വർഗീയ പ്രചരണവുമായി ജനം ടിവി