Select Your Language

Notifications

webdunia
webdunia
webdunia
webdunia

India A vs Sri Lanka A: കൈവിട്ട കളി വരുതിയിലാക്കി ഇന്ത്യ; ശ്രീലങ്കയെ എട്ട് റൺസിനു തോൽപ്പിച്ചു

ഒരുഘട്ടത്തിൽ ശ്രീലങ്ക കളി ജയിക്കുമെന്ന് ഇന്ത്യൻ ആരാധകർ പോലും ഉറപ്പിച്ചതാണ്

India A beat Sri lanka A, Ruturaj Gaikwad, Tilak Varma
India A vs Sri Lanka A

India A vs Sri Lanka A: എ ടീമുകളുടെ ത്രിരാഷ്ട്ര പരമ്പരയിൽ ഇന്ത്യ എ ശ്രീലങ്ക എ ടീമിനെ എട്ട് റൺസിനു തോൽപ്പിച്ചു. കളി പൂർണമായി കൈവിട്ടെന്നു കരുതിയിടത്തു നിന്ന് ഇന്ത്യൻ ബൗളർമാർ ജയം പിടിച്ചെടുക്കുകയായിരുന്നു. ടോസ് ലഭിച്ച് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എ നിശ്ചിത 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 277 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ 48.5 ഓവറിൽ 269 നു ശ്രീലങ്ക ഓൾഔട്ട് ആയി. 
 
ഒരുഘട്ടത്തിൽ ശ്രീലങ്ക കളി ജയിക്കുമെന്ന് ഇന്ത്യൻ ആരാധകർ പോലും ഉറപ്പിച്ചതാണ്. സ്‌കോർ ബോർഡിൽ 93 റൺസായിട്ടാണ് ശ്രീലങ്കയുടെ ആദ്യ വിക്കറ്റ് നഷ്ടമായത്. 33.6 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 187 റൺസെടുത്തിരുന്നു. ശേഷിക്കുന്ന 96 പന്തിൽ 91 റൺസ് മാത്രമേ ശ്രീലങ്കയ്ക്കു വേണ്ടിയിരുന്നുള്ളൂ, ആറ് വിക്കറ്റും ശേഷിച്ചിരുന്നു. ശ്രീലങ്കയ്ക്കായി സഹാൻ അരാച്ഛിഗെ 72 പന്തിൽ 74 റൺസെടുത്തു. ഓപ്പണർമാരായ നിരോഷാൻ ഡിക്വെല്ല (45 പന്തിൽ 47), അവിഷ്‌ക ഫെർണാണ്ടോ (59 പന്തിൽ 45), സദീര സമരവിക്രമ (51 പന്തിൽ 46) എന്നിവരും മികച്ച പ്രകടനം നടത്തി. 
 
ഇന്ത്യക്കായി അർഷാദ് ഖാൻ, അനുകുൽ റോയ്, ആയുഷ് ബദോനി, വിപ്രജ് നിഗം എന്നിവർ രണ്ട് വീതം വിക്കറ്റുകൾ നേടി. അൻഷുൽ കംബോജിനു ഒരു വിക്കറ്റ്. 
 
ഇന്ത്യ എ ടീമിനായി ഋതുരാജ് ഗെയ്ക്വാദ് സെഞ്ചുറി നേടി. 114 പന്തിൽ ആറ് ഫോറും മൂന്ന് സിക്‌സും സഹിതം 101 റൺസെടുത്ത ഗെയ്ക്വാദ് ആണ് കളിയിലെ താരം. നായകൻ തിലക് വർമ 97 പന്തിൽ 60 റൺസെടുത്തു. പ്രിയാൻഷ് ആര്യ (32 പന്തിൽ 32), ആയുഷ് ബദോനി (18 പന്തിൽ 24), സുയാൻഷ് ഷെഡ്‌ഗെ (14 പന്തിൽ പുറത്താകാതെ 26) എന്നിവരും തിളങ്ങി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Bangladesh vs Australia, 1st ODI: ബംഗ്ലാദേശിനു മുന്നിൽ നാണംകെട്ട് ഓസ്‌ട്രേലിയ; ഒന്നാം ഏകദിനത്തിൽ 86 റൺസ് തോൽവി