Select Your Language

Notifications

webdunia
webdunia
webdunia
webdunia

വോട്ടെണ്ണൽ നാളെ, ശുഭപ്രതീക്ഷയിൽ മുന്നണികൾ: അധികാരത്തിലെത്തുമെന്ന് യുഡിഎഫും എൽഡിഎഫും

കേരളത്തില്‍ ആദ്യമായി ഒന്നിലധികം സീറ്റുകളില്‍ വിജയിക്കാനാകുമെന്ന പ്രതീക്ഷയാണ് ബിജെപിക്കുള്ളത്.

Kerala assembly elections, Kerala Elections, Kerala News
കേരളം ആര് ഭരിക്കുമെന്ന് അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. 8 മണി മുതലാകും വോട്ടെണ്ണല്‍ ആരംഭിക്കുക. ആദ്യം തപാല്‍ വോട്ടുകളാകും എണ്ണുക. വോട്ടെണ്ണല്ലിനായി തയ്യാറെടുപ്പുകളെല്ലാം പൂര്‍ത്തിയായി കഴിഞ്ഞു. 15,000 ഉദ്യോഗസ്ഥരാണ് ഇതിന് സജ്ജരായിരിക്കുന്നത്. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ അനുകൂലമായതോടെ 85ല്‍ കൂടുതല്‍ സീറ്റുകളുമായി അധികാരത്തിലെത്തുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് ക്യാമ്പ്. അതേസമയം ഭരണവിരുദ്ധ വികാരമില്ലെന്നും അധികാരം നിലനിര്‍ത്താനാകും എന്ന പ്രതീക്ഷയിലാണ്. എല്‍ഡിഎഫ്. കേരളത്തില്‍ ആദ്യമായി ഒന്നിലധികം സീറ്റുകളില്‍ വിജയിക്കാനാകുമെന്ന പ്രതീക്ഷയാണ് ബിജെപിക്കുള്ളത്.
 
ഭരണവിരുദ്ധ വികാരം മുതലെടുക്കാന്‍ സാധിച്ചെങ്കില്‍ 100ല്‍ കൂടുതല്‍ സീറ്റുകള്‍ നേടുമെന്നാണ് യുഡിഎഫ് ക്യാമ്പിന്റെ പ്രതീക്ഷ. ഏത് സാഹചര്യത്തിലും 80ലും മുകളില്‍ സീറ്റുകള്‍ യുഡിഎഫ് ഉറപ്പിക്കുന്നു. അതേസമയം 75 സീറ്റുകളുമായി അധികാരം ഉറപ്പാക്കാനാകും എന്ന പ്രതീക്ഷയിലാണ് എല്‍ ഡിഎഫ്. നേമത്തും കഴക്കൂട്ടത്തും വിജയം ഉറപ്പിച്ചാണ് ബിജെപി ക്യാമ്പ് ഇരിക്കുന്നത്. മറ്റേതാനും സീറ്റുകളില്‍ അട്ടിമറി വിജയം നേടാനാകുമെന്ന പ്രതീക്ഷയും ബിജെപിക്കുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോഴിക്കോട് ജില്ലയിൽ നിരോധനാജ്ഞ