70ൽ താഴെയാകില്ല, ആത്മവിശ്വാസത്തോടെ സിപിഎം, എക്സിറ്റ് പോളുകൾ തള്ളി
ആഭ്യന്തര തലത്തിലുള്ള വിലയിരുത്തുകളുടെയും കീഴ്ഘടകങ്ങളുടെ റിപ്പോര്‍ട്ടുകളുടെയും അടിസ്ഥാനത്തിലാണ് തങ്ങളിത് പറയുന്നതെന്ന് സിപിഎം നേതാക്കള്‍ പറയുന്നു.
Publish Date: Fri, 01 May 2026 (12:25 IST)
Updated Date: Fri, 01 May 2026 (12:30 IST)
കേരളത്തില്‍ യുഡിഎഫ് അധികാരത്തിലെത്തുമെന്ന എക്സിറ്റ് പോള്‍ സര്‍വേകളെ തള്ളി സിപിഎം. എക്സിറ്റ് പോളുകളില്‍ അധികവും യുഡിഎഫിന് സാധ്യത കല്പിക്കുമ്പോഴും എല്‍ഡിഎഫിന്റെ സീറ്റ് നില 70ല്‍ താഴെയാകില്ലെന്നാണ് പാര്‍ട്ടി കരുതുന്നത്.
ആഭ്യന്തര തലത്തിലുള്ള വിലയിരുത്തുകളുടെയും കീഴ്ഘടകങ്ങളുടെ റിപ്പോര്‍ട്ടുകളുടെയും അടിസ്ഥാനത്തിലാണ് തങ്ങളിത് പറയുന്നതെന്ന് സിപിഎം നേതാക്കള്‍ പറയുന്നു. എക്സിറ്റ് പോളുകളില്‍ പ്രതിഫലിക്കുന്നതിനേക്കാള്‍ അനുകൂലമായ ചിത്രമാകും ഉണ്ടാവുക എന്നതാണ് നേതാക്കളുടെ കണക്കുകൂട്ടല്‍. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ന്യൂനപക്ഷ ഏകീകരണം യുഡിഎഫിന് അനുകൂലമായി സംഭവിച്ചിട്ടുണ്ട്. മലബാറില്‍ ഏകദേശം 12 സീറ്റുകളും മധ്യ, ദക്ഷിണ കേരളത്തില്‍ ഏകദേശം 10 സീറ്റുകളും നഷ്ടപ്പെട്ടേക്കാം. എങ്കിലും എല്‍ഡിഎഫ് 70 സീറ്റില്‍ എത്തുമെന്ന് വിശ്വസിക്കുന്നുവെന്നാണ് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞത്.
എക്സിറ്റ് പോള്‍ ഫലങ്ങളെ പറ്റി ആശങ്കയില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പറയുന്നത്. ഭരണവിരുദ്ധ വികാരമില്ലെന്നാണ് എക്സിറ്റ് പോളുകള്‍ തെളിയിക്കുന്നതെന്നും ഇപ്പോഴും ജനപ്രിയനായ നേതാവാണ് പിണറായി വിജയനെന്നും സര്‍വേ തെളിയിക്കുന്നതായി എം വി ഗോവിന്ദന് പറഞ്ഞു.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.
....
കൂടുതല്‍ വായിക്കുക