കോഴിക്കോട് ജില്ലയിൽ നിരോധനാജ്ഞ
വോട്ടെണ്ണൽ ദിനത്തിൽ ജില്ലയിൽ 144 പ്രഖ്യാപിക്കുമെന്നും നിയമം ലംഘിച്ചാൽ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും കലക്ടർ അറിയിച്ചു
Publish Date: Sat, 02 May 2026 (17:45 IST)
Updated Date: Sat, 02 May 2026 (17:47 IST)
വോട്ടെണ്ണൽ ദിവസമായ മേയ് നാലിനു കോഴിക്കോട് ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലാ കലക്ടർ സ്‌നേഹിൽ കുമാർ സിങ്ങാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചത്.
വോട്ടെണ്ണൽ ദിനത്തിൽ ജില്ലയിൽ 144 പ്രഖ്യാപിക്കുമെന്നും നിയമം ലംഘിച്ചാൽ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും കലക്ടർ അറിയിച്ചു. ജില്ലയിൽ പടക്ക വിൽപ്പനയ്ക്കും നിരോധനം ഏർപ്പെടുത്തി.
ഫലപ്രഖ്യാപനത്തിന് ശേഷമുള്ള ആഘോഷങ്ങൾ, റാലികൾ, വലിയ ജാഥകൾ എന്നിവയ്ക്കും നിയന്ത്രണമുണ്ടാകും. രാഷ്ട്രീയ പാർട്ടികളും പ്രവർത്തകരും ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും സമാധാനപരമായ അന്തരീക്ഷം നിലനിർത്താൻ സഹകരിക്കണമെന്നും കലക്ടർ അഭ്യർത്ഥിച്ചു.