Select Your Language

Notifications

webdunia
webdunia
webdunia
webdunia

അധികം ഉരുകേണ്ടി വരില്ല, കാലവർഷം നേരത്തെ എത്തിയേക്കും, വേനൽമഴയും ശക്തമാകും

Kerala Weather
തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം ഈ മാസം 18നും 25നും ഇടയില്‍ കേരള തീരത്തെത്തിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഈ മാസം പകുതിയോടെ വേനല്‍മഴ ശക്തമാകുമെന്നും ഇപ്പോഴത്തെ ഉയര്‍ന്ന താപനിലയില്‍ നിന്ന് പെട്ടെന്ന് മഴയിലേക്ക് മാറുന്നതിനാല്‍ ശക്തമായ കാറ്റിനും മിന്നലിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് വിലയിരുത്തുന്നത്.
 
ജൂണ്‍ ഒന്നിനടുത്തായാണ് സാധാരണ കാലവര്‍ഷം എത്താറുള്ളത്. ഇത്തവണ റെക്കോര്‍ഡ് ചൂട് അന്തരീക്ഷ വായു ചൂടാക്കി മുകളിലേക്ക് ഉയര്‍ത്തുന്നത് വഴി സമുദ്രത്തില്‍ നിന്ന് ഈര്‍പ്പമുള്ള കാറ്റ് നേരത്തെ കരയിലെത്തും. ഇതാണ് കാലവര്‍ഷത്തിന്റെ വരവ് നേരത്തെയാക്കുന്നത്. കാലവര്‍ഷം നേരത്തെ എത്തുമെങ്കിലും ഇത്തവണ രാജ്യമാകെ ലഭിക്കുന്ന മഴയുടെ അളവ് പതിവിലും കുറയുമെന്ന ആശങ്കയാണുള്ളത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യയെ പോലെയല്ല, പാകിസ്ഥാനിലെ എണ്ണ പെട്ടെന്ന് തീരും: പാകിസ്ഥാന്‍ പെട്രോളിയം മന്ത്രി