Select Your Language

Notifications

webdunia
webdunia
webdunia
webdunia

അടിവസ്ത്രത്തിനു നല്ലത് ബോക്‌സർ ടൈപ്പുകൾ; പറയാൻ കാരണമുണ്ട്

വി ടൈപ്പ് അടിവസ്ത്രങ്ങൾ വേഗത്തിൽ വിയർക്കുന്നു. ഇത് രണ്ട് തുടയിടുക്കുകളിലും വിയർപ്പ് പറ്റിപ്പിടിച്ചിരിക്കാനും അതുവഴി അണുബാധ ഉണ്ടാകാനും കാരണമാകും

Boxer type undergarments are good
പുരുഷൻമാർ അടിവസ്ത്രങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. പൊതുവെ 'വി-ടൈപ്പ്' അടിവസ്ത്രങ്ങളാണ് പുരുഷൻമാർ ധരിക്കുന്നത്. എന്നാൽ ഇത് അത്ര നല്ലതല്ല. വി ടൈപ്പ് അടിവസ്ത്രങ്ങൾ പല പ്രശ്നങ്ങൾക്കും കാരണമാകും. 
 
വി ടൈപ്പ് അടിവസ്ത്രങ്ങൾ വേഗത്തിൽ വിയർക്കുന്നു. ഇത് രണ്ട് തുടയിടുക്കുകളിലും വിയർപ്പ് പറ്റിപ്പിടിച്ചിരിക്കാനും അതുവഴി അണുബാധ ഉണ്ടാകാനും കാരണമാകും. അതുകൊണ്ട് ബോക്സർ ടൈപ്പ് അടിവസ്ത്രങ്ങൾ ശീലമാക്കുക. ബോക്സർ ടൈപ്പ് അടിവസ്ത്രങ്ങൾ ആണെങ്കിൽ വായുസഞ്ചാരം കൂടുതൽ ലഭിക്കും. വി ടൈപ്പ് അടിവസ്ത്രങ്ങളെ പോലെ ഇറുകി കിടന്ന് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കില്ല. 
 
പുരുഷൻമാർ ഇറുകിയ അടിവസ്ത്രങ്ങൾ ധരിക്കരുത്. അത് ആരോഗ്യത്തെ ബാധിക്കും. ഇറുകിയ വസ്ത്രം ധരിക്കുന്നത് പുരുഷൻമാരുടെ വൃഷണത്തിന്റെ താപനില വർധിപ്പിക്കുകയും ഇത് ബീജത്തിന്റെ ഗുണനിലവാരത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ഇത് പ്രത്യുല്പാദനശേഷിയെ സാരമായി ബാധിക്കുന്നതാണ്. അതുകൊണ്ട് ഒരുപാട് ഇറുകിയ അടിവസ്ത്രങ്ങൾ ഒഴിവാക്കണം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

World Breast Feeding Week 2026: മുലയൂട്ടുന്ന അമ്മമാർ കഴിക്കേണ്ട ഭക്ഷണ സാധനങ്ങൾ