ഇറച്ചിയും മീനും തൊടരുത്; കർക്കിടകത്തിലെ അന്ധവിശ്വാസം
കർക്കടക മാസത്തിൽ മത്സ്യമാംസാദികൾ കഴിച്ചാൽ ആരോഗ്യത്തിനു ദോഷമാണ് എന്നൊരു അന്ധവിശ്വാസം പൊതുവെ മലയാളികൾക്കിടയിലുണ്ട്
Publish Date: Tue, 21 Jul 2026 (17:00 IST)
Updated Date: Tue, 21 Jul 2026 (16:15 IST)
കർക്കടക മാസത്തിലൂടെയാണ് മലയാളികൾ കടന്നുപോകുന്നത്. രാമായണമാസം, പഞ്ഞമാസം, പുണ്യമാസം എന്നിങ്ങനെയുള്ള പേരുകളിലെല്ലാം കർക്കടക മാസം അറിയപ്പെടുന്നുണ്ട്. ആയുർവേദത്തിനു വലിയ പ്രാധാന്യം നൽകുന്ന കാലഘട്ടമാണ് കർക്കടക മാസം. കർക്കടക മാസത്തിൽ ഹൈന്ദവ വിശ്വാസികൾ പൊതുവെ മത്സ്യമാംസാദികൾ ഒഴിവാക്കുന്ന ശീലമുണ്ട്. കർക്കടക മാസത്തിലെ ആദ്യ ഏഴ് ദിവസങ്ങൾ മത്സ്യമാംസാദികൾ പൂർണ്ണമായി ഒഴിവാക്കുന്നവരാണ് കൂടുതൽ. കർക്കടക മാസം മുഴുവനായും മത്സ്യമാംസാദികൾ കഴിക്കാത്തവരുമുണ്ട്. ഇത് വിശ്വാസത്തിന്റെ ഭാഗമാണ്.
അതേസമയം, കർക്കടക മാസത്തിൽ മത്സ്യമാംസാദികൾ കഴിച്ചാൽ ആരോഗ്യത്തിനു ദോഷമാണ് എന്നൊരു അന്ധവിശ്വാസം പൊതുവെ മലയാളികൾക്കിടയിലുണ്ട്. അത് തീർത്തും അശാസ്ത്രീയമാണ്. കർക്കടക മാസത്തിൽ മത്സ്യമാംസാദികൾ കഴിച്ചതുകൊണ്ട് ശരീരത്തിനു പ്രത്യേകമായി ഒരു ദോഷവും സംഭവിക്കുന്നില്ല. മാത്രമല്ല ചിക്കനും മീനും ശരീരത്തിനു ആവശ്യമായ പ്രോട്ടീൻ അടക്കമുള്ള പോഷകങ്ങൾ നൽകുന്ന ഭക്ഷണ സാധനങ്ങളാണ്. അവ ഒരു മാസത്തോളും പൂർണമായി ഒഴിവാക്കുന്നത് ശരീരത്തിനു അത്ര നല്ലതല്ല..!
മതവിശ്വാസത്തിന്റെ ഭാഗമായി കർക്കടകത്തിൽ മത്സ്യമാംസാദികൾ വർജിക്കുന്നത് ഓരോരുത്തരുടെ ഇഷ്ടമാണ്. അതിൽ തെറ്റൊന്നും ഇല്ല. അതേസമയം കർക്കടകത്തിൽ മത്സ്യമാംസാദികൾ കഴിച്ചാൽ ശരീരത്തിനു ദോഷമാണെന്നും അസുഖങ്ങൾ വരുമെന്നും ആരെങ്കിലും പറഞ്ഞാൽ അത് തീർത്തും അശാസ്ത്രീയമാണെന്ന് മനസിലാക്കുക.