Select Your Language

Notifications

webdunia
webdunia
webdunia
webdunia

വളർത്തു നായ്ക്കൾക്ക് ചോക്ലേറ്റ് നൽകരുത്; കാരണം ഇതാണ്

ചോക്ലേറ്റ് ദഹിപ്പിക്കാൻ നായ്ക്കൾക്കു സാധിക്കില്ല

Do not give Choclate to Dog
മനുഷ്യർ കഴിക്കുന്ന എല്ലാ ഭക്ഷണസാധനങ്ങളും വളർത്തുനായ്ക്കൾക്കും നൽകുന്ന ശീലം നമ്മളിൽ പലർക്കുമുണ്ട്. എന്നാൽ മനുഷ്യരെ പോലെയല്ല നായ്ക്കളുടെ ദഹനവ്യവസ്ഥ. ചോക്ലേറ്റുകൾ അടക്കം പല ഭക്ഷണസാധനങ്ങളും അവയുടെ ആരോഗ്യം നശിപ്പിക്കുമെന്ന് മനസിലാക്കുക. 
 
ചോക്ലേറ്റ് ദഹിപ്പിക്കാൻ നായ്ക്കൾക്കു സാധിക്കില്ല. ചോക്ലേറ്റിൽ അടങ്ങിയിരിക്കുന്ന തിയോബ്രോമൈനും കഫീനും നായ്ക്കളിലെ മെറ്റാബോളിസത്തെ മന്ദഗതിയിൽ ആക്കുന്നു. ചോക്ലേറ്റ് ദഹിക്കാതെ ഈ നായ്ക്കളുടെ വയറ്റിൽ കിടക്കുകയും അതുമൂലം ഉദരസംബന്ധമായ അസുഖങ്ങൾ ഉണ്ടാകുകയും ചെയ്യുന്നു. 
 
അതേസമയം വളർത്തുനായ്ക്കൾ അറിയാതെ ചോക്ലേറ്റ് കഴിച്ചുപോയാൽ അവയെ കൊണ്ട് ഉടൻ ഛർദിപ്പിക്കണം. അതിനായി ധാരാളം ഉപ്പുവെള്ളം നൽകുകയോ ഹൈഡ്രജൻ പെർഓക്‌സൈഡ് ലായിനി നൽകുകയോ ചെയ്യാം. ഇവ കൊടുത്താൽ വളർത്തുനായ്ക്കൾ ചോക്ലേറ്റ് ഛർദിച്ചു കളയും. 
 
ചോക്ലേറ്റ് കഴിച്ച ശേഷം വിറയൽ, ആടിആടിയുള്ള നടത്തം, ക്ഷീണം, ഛർദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങൾ കാണിച്ചാൽ ഉടനടി ചികിത്സ ഉറപ്പാക്കുക. ലാക്ടോസ് അടങ്ങിയതിനാൽ ഐസ്‌ക്രീമും വളർത്തുനായ്ക്കൾക്കു നൽകരുത്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കഠിനമായ വ്യായാമങ്ങള്‍ വേണ്ട; സാമന്ത റൂത്ത് പ്രഭു വീക്കം കുറയ്ക്കുന്നതിനുള്ള ഏഴ് പ്രഭാത ശീലങ്ങള്‍ പങ്കുവയ്ക്കുന്നു