Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആർത്തവ വേദനയും പരിഹാരങ്ങളും

ആർത്തവ സമയത്ത് ധാരാളം വെള്ളം കുടിക്കണം

Menstrual, Menstrual Period Pain Remedies, How to avoid Menstrual Periods Pain, Menstrual Pain, ആര്‍ത്തവ വേദന എങ്ങനെ മറികടക്കാം
ആർത്തവം മാനസികമായും ശാരീരികമായും സ്ത്രീകളും തളർത്തുന്നു. എന്നാൽ ഭക്ഷണ കാര്യത്തിൽ അൽപ്പം ശ്രദ്ധ ചെലുത്തിയാൽ ആർത്തവ സമയത്തെ ശക്തമായ വേദനയ്ക്ക് ഒരുപരിധി വരെ പരിഹാരം കാണാം. അത് എന്തൊക്കെയാണെന്ന് നോക്കാം: 
 
ആർത്തവ സമയത്ത് ധാരാളം വെള്ളം കുടിക്കണം. നിർജലീകരണം മൂലമുള്ള തലവേദനയെ അകറ്റി നിർത്താൻ വെള്ളം കുടി ഒരു പരിധി വരെ സഹായിക്കും. 
 
വെള്ളത്തിന്റെ അംശം ധാരാളം അടങ്ങിയ പഴങ്ങൾ ആർത്തവ സമയത്ത് കഴിക്കുക. തണ്ണിമത്തൻ, വെള്ളരി എന്നിവ ആർത്തവ സമയത്ത് കഴിക്കണം. 
 
ശക്തമായ രക്തം പോകലിനെ തുടർന്ന് ആർത്തവ സമയത്ത് ശരീരവേദനയും തലകറക്കവും അനുഭവപ്പെട്ടേക്കാം. ധാരാളം ഇലക്കറികൾ കഴിക്കുന്നതിലൂടെ ഇതിനെ പ്രതിരോധിക്കാം. ചീര, ബ്രൊക്കോളി, കോളിഫ്ളവർ, കാബേജ് തുടങ്ങിയവ ശരീരത്തിലെ അയേണിന്റെയും മഗ്‌നീഷ്യത്തിന്റെ സ്വാധീനം നിലനിർത്തുന്നു. 
 
ശരീര പേശികളുടെ സമ്മർദ്ദം കുറയാൻ ആർത്തവ സമയത്ത് ഇഞ്ചിച്ചായ കുടിക്കുന്നത് നല്ലതാണ്. പ്രോട്ടീൻ ധാരാളം അടങ്ങിയ ചിക്കൻ ആർത്തവ സമയത്ത് കഴിക്കാവുന്നതാണ്. അയേൺ, ഒമേഗ 3 ഫാറ്റി ആസിഡ്, പ്രോട്ടീൻ എന്നിവ അടങ്ങിയ മത്സ്യം ഈ സമയത്ത് കഴിക്കാവുന്നതാണ്. അയേൺ, മഗ്‌നീഷ്യം എന്നിവ അടങ്ങിയ ഡാർക്ക് ചോക്ലേറ്റുകളും ആർത്തവ സമയത്ത് കഴിക്കാം. ആർത്തവത്തിനു ശേഷമുള്ള യോനി അണുബാധ തടയാൻ നല്ല ബാക്ടീരിയയുടെ അളവ് ധാരാളം അടങ്ങിയ തൈര് ശീലമാക്കാവുന്നതാണ്. 
 
ആർത്തവ സമയത്ത് ഒഴിവാക്കേണ്ട ഭക്ഷണ സാധനങ്ങൾ - ഉപ്പും മുളകും ധാരാളം ഇട്ടവ, കാപ്പി, മദ്യം, പഞ്ചസാര, എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ, റെഡ് മീറ്റ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുക്കറിൽ ചോറ് വയ്ക്കാറുണ്ടോ? കുഴഞ്ഞുപോകാതിരിക്കാൻ ശ്രദ്ധിക്കേണ്ടത്