Webdunia - Bharat's app for daily news and videos

Install App

എന്തുകൊണ്ട് അര്‍ജന്റീന എട്ടുനിലയില്‍ പൊട്ടി; കാരണങ്ങള്‍ നിരത്തി മറഡോണ

എന്തുകൊണ്ട് അര്‍ജന്റീന എട്ടുനിലയില്‍ പൊട്ടി; കാരണങ്ങള്‍ നിരത്തി മറഡോണ

Webdunia
തിങ്കള്‍, 2 ജൂലൈ 2018 (15:21 IST)
പ്രതിരോധത്തിലെ പോരായ്‌മയാണ് റഷ്യന്‍ ലോകകപ്പില്‍ അര്‍ജന്റീനയ്‌ക്ക് തിരിച്ചടിയായതെന്ന് ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ. പ്രതിരോധത്തില്‍ മുമ്പിട്ട് നില്‍ക്കാന്‍ ടീമിനായില്ല. കഴിഞ്ഞ ലോകകപ്പില്‍ അര്‍ജന്റീനയുടെ ശക്തി പ്രതിരോധമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ലോകകപ്പില്‍ ഹവിയർ മഷരാനോയായിരുന്നു പ്രതിരോധക്കോട്ട കാത്തത്. റഷ്യന്‍ ലോകകപ്പില്‍ കളിക്കാനിറങ്ങിയപ്പോള്‍ അദ്ദേഹത്തിന് 34വയസായി. അതോടെ കളിയുടെ മൂര്‍ച്ചയും കുറഞ്ഞുവെന്നും ഇതിഹാസം കൂട്ടിച്ചേര്‍ത്തു.

ടീമിന്റെ പുറത്താകാലില്‍ ലയണല്‍ മെസി കുറ്റക്കാരനല്ല. രണ്ടോ മൂന്നോ കളിക്കാരുടെ മാർക്കിങ്ങിനു നടുവിലായിരുന്നു അവന്‍ എല്ലായ്‌പ്പോഴും. പരിശീലകന്‍ സാംപോളിയുടെ ടീം സെലക്ഷനും പാളിയ തന്ത്രങ്ങളും ടീമിന് തിരിച്ചടിയായെന്നും മറഡോണ വ്യക്തമാക്കി.

അര്‍ജന്റീനയുടെ മധ്യനിരയുടെ പ്രകടനം മോശമായിരുന്നു. കരുത്തരായ ഫ്രാൻസുമായി പെനൽറ്റിഗോൾ വഴങ്ങിയ ശേഷം 2–1 ലീഡ് നേടാനായത് അർജന്റീനയ്ക്കു മുതലാക്കാനായില്ല. അതിനു കാരണം പ്രതിരോധത്തിലെ പാളിച്ചകളായിരുന്നുവെന്നും മറഡോണ തുറന്നു പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇനിയും സ്വയം തെളിയിക്കേണ്ട സമ്മർദ്ദമില്ല, അവസരങ്ങൾ ലഭിച്ചാൽ സന്തോഷം അത്രമാത്രം : ഭുവനേശ്വർ കുമാർ

Lionel Messi: മെസി പടിയിറങ്ങുമ്പോൾ; വീണ്ടും സാക്ഷിയായി മെറ്റ്‌ലൈഫ്

വേദനയോടെ മെസി, ആശ്വസിപ്പിച്ച് യമാൽ (ചിത്രങ്ങൾ)

90 മിനിറ്റിൽ ഒരൊറ്റ ഷോട്ടില്ല, റെഡ് കാർഡ്, മൈതാനത്ത് കളി മറന്ന അർജൻ്റീന, സ്പെയിനിന് മാത്രം അർഹതപ്പെട്ട കിരീടം

രോഹിതും കോലിയും ഇന്ത്യയ്ക്ക് മെസ്സിയെ പോലെ, ലോകകപ്പിൽ 2 പേരും കളിക്കണമെന്ന് മുഹമ്മദ് കൈഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ദുബെയെ വിട്ടുകളയാനാണോ പ്ലാൻ?, അവൻ ബീസ്റ്റായി മാറും, ചെന്നൈയ്ക്ക് മുന്നറിയിപ്പ് നൽകി അശ്വിൻ

രഹാനെയുടെ പെൻഷൻ 70,000 രൂപ, കാംബ്ലിക്ക് അതിന്റെ പകുതി പോലുമില്ല; കാരണം ഇതാണ്

Hardik Pandya: 'ചെന്നൈയിലേക്ക് ഇല്ല'; ഹാർദിക് കൊൽക്കത്ത നായകൻ?

ഗില്ലിന് പരിക്കോ?, ശ്രീലങ്കക്കെതിരായ സന്നാഹമത്സരത്തിന് മുൻപായി ഇന്ത്യക്ക് കനത്ത തിരിച്ചടി

ഒരു വിട്ടുവീഴ്ചയും പാടില്ല, ഏത് വെല്ലുവിളികൾക്കും സജ്ജരാകണം: ശ്രീലങ്കൻ പരമ്പരയ്ക്ക് മുൻപെ കളിക്കാർക്ക് മുന്നറിയിപ്പുമായി ഗംഭീർ

അടുത്ത ലേഖനം
Show comments