Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ടീമിന്റെ നിയന്ത്രണം ആര്‍ക്ക് ?; പൊട്ടിത്തെറിച്ച് സാംപോളി - വിവാദമായത് മെസിയുടെ ദൃശ്യങ്ങള്‍

ടീമിന്റെ നിയന്ത്രണം ആര്‍ക്ക് ?; പൊട്ടിത്തെറിച്ച് സാംപോളി - വിവാദമായത് മെസിയുടെ ദൃശ്യങ്ങള്‍

ടീമിന്റെ നിയന്ത്രണം ആര്‍ക്ക് ?; പൊട്ടിത്തെറിച്ച് സാംപോളി - വിവാദമായത് മെസിയുടെ ദൃശ്യങ്ങള്‍
കസാന്‍ , ശനി, 30 ജൂണ്‍ 2018 (17:38 IST)
അര്‍ജന്റീന ടീമിന്റെ നിയന്ത്രണം സൂപ്പര്‍താരം ലയണല്‍ മെസിയിലാണെന്ന വാദം തള്ളി പരിശീലകന്‍ സാംപോളി. പുറത്തുവന്ന വാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ല. ടീം പരിശീലകന്‍ മെസിയല്ല, അതു താനാണ്. തന്റെ കരാര്‍ ഇനിയും ബാക്കിയാണെന്നും അദ്ദേഹം പറഞ്ഞു.

കഴിയുന്നിടത്തോളം കാലം അര്‍ജന്റീന ടീമിന്റെ പരിശീലകസ്ഥാനത്ത് തുടരും. മെസി മികച്ച കളിക്കാരനാണ്. അദ്ദേഹത്തിന്റെ സേവനം ടീമിന് നിര്‍ണ്ണയാകമാണെന്നും സാംപോളി വ്യക്തമാക്കി.

നൈജീരിയയ്‌ക്കെതിരായ നിര്‍ണ്ണായക പോരാട്ടത്തില്‍ ഗ്രൌണ്ടില്‍ വെച്ച് മെസിയുമായി നടത്തിയ സംഭാഷണം എന്താണെന്ന് വ്യക്തമാക്കാന്‍ കഴിയില്ല. ടീം അംഗങ്ങളോട് പറയുന്ന കാര്യങ്ങള്‍ എപ്പോഴും പരസ്യമാക്കാനാവില്ലെന്നും അര്‍ജന്റീന പരിശീലകന്‍ പറഞ്ഞു.

ഐസ്‌ലന്‍ഡിനോട് സമനിലയും ക്രെയേഷ്യയോട് തോല്‍‌വിയും പിണഞ്ഞതിനു പിന്നാലെ ടീമിന്റെ നിയന്ത്രണം മെസി ഏറ്റെടുത്തുവെന്ന വിദേശ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ക്ക് മറുപടി നല്‍കുകയായിരുന്നു സാംപോളി.

നൈജീരിയയ്‌ക്കെതിരായ മത്സരത്തില്‍ സെര്‍ജിയോ അഗ്യൂറോയെ പകരക്കാരനായി ഇറക്കണോ എന്ന്  സാംപോളി മെസിയോട് ചോദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് ടീമിന്റെ ബോസ് മെസിയാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ ശക്തമായത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ധോണി വാട്ടര്‍ ബോയ് ആയി ഗ്രൌണ്ടില്‍; അമ്പരപ്പോടെ ആരാധകര്‍, ഒടുവില്‍ കൈയടി