'എന്റെ ആത്മാവിനെ വേദനിപ്പിക്കുന്നു; പൊട്ടിക്കരഞ്ഞ് സ്‌കലോണി (വീഡിയോ)

ഈ ടീം ഇതുവരെ എന്തൊക്കെ നേട്ടങ്ങൾ കൈവരിച്ചു എന്നതിനെ കുറിച്ച് എല്ലാവർക്കും അറിയാം

നെൽവിൻ വിൽസൺ
തിങ്കള്‍, 20 ജൂലൈ 2026 (13:18 IST)
Scaloni

ലോകകപ്പ് ഫൈനൽ തോൽവിക്കു പിന്നാലെ മാധ്യമങ്ങളോടു സംസാരിക്കവെ പൊട്ടിക്കരഞ്ഞ് അർജന്റീന പരിശീലകൻ ലയണൽ സ്‌കലോണി. ഈ തോൽവി തന്റെ ആത്മാവിനെ വേദനിപ്പിക്കുന്നുവെന്ന് സ്‌കലോണി പറഞ്ഞു. പരിശീലക സ്ഥാനത്ത് തുടരുമോ എന്ന കാര്യത്തിൽ അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്റുമായി ചർച്ചകൾ നടക്കുമെന്ന് മാത്രമാണ് സ്‌കലോണി പറഞ്ഞത്. 
 
' ഞാൻ മത്സരശേഷം മെസിയോട് സംസാരിച്ചിട്ടില്ല, അദ്ദേഹം എന്നോടും. ഞാൻ അസോസിയേഷൻ പ്രസിഡന്റുമായി സംസാരിക്കും. ഭാവിയെ കുറിച്ച് എനിക്ക് കൃത്യമായ ചിന്തയുണ്ട്. പരിശീലന കാലാവധി ഈ വർഷം ഡിസംബറിലാണ് അവസാനിക്കുന്നത്, അത് വരെ തീർച്ചയായും തുടരും. മറ്റു കാര്യങ്ങളെ കുറിച്ച് സംസാരിക്കും,' സ്‌കലോണി പറഞ്ഞു. 
ഈ ടീം ഇതുവരെ എന്തൊക്കെ നേട്ടങ്ങൾ കൈവരിച്ചു എന്നതിനെ കുറിച്ച് എല്ലാവർക്കും അറിയാം. എന്റെ ടീം തീർച്ചയായും പോരാളികളായിരുന്നു. വളരെ മികച്ച ടീമിന്റെ കൂടെയാണ് ഞങ്ങൾ മത്സരിച്ചു തോറ്റത് - സ്‌പെയിനെ പുകഴ്ത്താനും അർജന്റീന പരിശീലകൻ മറന്നില്ല. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Lionel Messi: മെസി പടിയിറങ്ങുമ്പോൾ; വീണ്ടും സാക്ഷിയായി മെറ്റ്‌ലൈഫ്

വേദനയോടെ മെസി, ആശ്വസിപ്പിച്ച് യമാൽ (ചിത്രങ്ങൾ)

90 മിനിറ്റിൽ ഒരൊറ്റ ഷോട്ടില്ല, റെഡ് കാർഡ്, മൈതാനത്ത് കളി മറന്ന അർജൻ്റീന, സ്പെയിനിന് മാത്രം അർഹതപ്പെട്ട കിരീടം

രോഹിതും കോലിയും ഇന്ത്യയ്ക്ക് മെസ്സിയെ പോലെ, ലോകകപ്പിൽ 2 പേരും കളിക്കണമെന്ന് മുഹമ്മദ് കൈഫ്

France: ഈ പോക്ക് 2002 ലെ ബ്രസീലിനെ ഓർമിപ്പിക്കുന്നു; ഫ്രാൻസിനെ തോൽപ്പിക്കാൻ ആരുണ്ട്?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരു ടൂര്‍ണമെന്റ് മുഴുവന്‍ കളിക്കാന്‍ കളിക്കാര്‍ക്ക് പറ്റുന്നില്ല, ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഫിറ്റ്‌നസ് മാനേജ്‌മെന്റ് ചോദ്യമുനയില്‍

വേണമെങ്കിൽ ആദ്യ പന്ത് മുതൽ അടിക്കാം, പക്ഷേ കളിക്കുന്നത് രാജ്യത്തിന് വേണ്ടിയാണ്, മോശം സ്ട്രൈക്ക് റേറ്റിൽ പ്രതികരണവുമായി തിലക് വർമ

കുൽദീപിനോട് എന്താണ് ചെയ്യുന്നത്?, സ്പിൻ പിച്ചിൽ പോലും ടീമിൽ ഇടമില്ല: ഗംഭീറിനെ ചോദ്യം ചെയ്ത് ആർ അശ്വിൻ

ലക്ഷ്യം 2030 ലോകകപ്പ്; സ്‌കലോണിയോടു തുടരാൻ അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ

തുല്യശക്തികളുടെ പോരാട്ടം, ഇന്ത്യക്കെതിരായ ടി20 പരമ്പരയെ പറ്റി സിക്കന്ദർ റാസ

അടുത്ത ലേഖനം
Show comments