Publish Date: Mon, 20 Jul 2026 (08:13 IST)
Updated Date: Mon, 20 Jul 2026 (08:18 IST)
ഫിഫ ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് പിന്നാലെ മൈതാനത്ത് കയ്യാങ്കളി. മത്സരത്തിലുടനീളം സ്പെയിന് ആധിപത്യം പുലര്‍ത്തിയതോടെ ഒരൊറ്റ ഗോള്‍ ഷോട്ട് പോലുമില്ലാതെ നാണംകെട്ടാണ് അര്‍ജന്റീന മടങ്ങിയത്. തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് അര്‍ജന്റീനയുടെ ലിയാന്‍ഡ്രോ പെരേഡസിന് നിയന്ത്രണം നഷ്ടമായത്. മൈതാനത്ത് നിന്നിരുന്ന സ്പാനിഷ് താരങ്ങളായ എറിക് ഗാര്‍സ്യ, ഗാവി എന്നിവരെ പരേഡസ് കൈയ്യേറ്റം ചെയ്യുകയായിരുന്നു.
ഫൈനല്‍ വിസിലിന് പിന്നാലെ വിജയം ആഘോഷിക്കാന്‍ മൈതാനത്തേക്ക് ഓടിയ സ്പാനിഷ് താരങ്ങള്‍ക്കിടയില്‍ സ്പെയിന് ക്യാപ്റ്റനായ റോഡ്രിയെ അര്‍ജന്റീന താരം മൊളീന അടിച്ചതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. ഇതുകണ്ട് എറിക് ഗാര്‍സ്യ മൊളിനയെ പിടിച്ചുമാറ്റാനെത്തി. പിന്നാലെയെത്തിയ പരേഡസ് ഗാര്‍സ്യയെ മര്‍ദ്ദിക്കുകയും ഇത് തടയാനെത്തിയ ഗാവിയെ കായികപരമായി നേരിടുകയുമായിരുന്നു. പിന്നാലെ അര്‍ജന്റീനയുടെ താരങ്ങളും പരിശീലകന് ലയണല്‍ സ്കലോണിയും ചേര്‍ന്ന് താരങ്ങളെ പിടിച്ചുമാറ്റുകയായിരുന്നു. ഇതോടെ പരേഡസിന് റെഡ് കാര്‍ഡ് ലഭിക്കുകയും ചെയ്തു.
ഫൈനലില്‍ അര്‍ജന്റീനയെ എതിരില്ലാത്ത ഒരു ഗോളിന് സ്പെയിന് കീഴടക്കുകയായിരുന്നു. 106മത്തെ മിനിറ്റില്‍ ഫെറാന്‍ ടോറസാണ് ടീമിന്റെ വിജയഗോള്‍ നേടിയത്. 2010ന് ശേഷമുള്ള സ്പെയിനിന്റെ ആദ്യ കിരീടനേട്ടമാണിത്.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.
....
കൂടുതല്‍ വായിക്കുക