Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജനുവരിയോടെ സ്ഥാനമൊഴിയും, ലോകകപ്പ് ഫൈനൽ തോൽവിക്ക് പിന്നാലെ ഞെട്ടിക്കുന്ന തീരുമാനവുമായി ലയണൽ സ്കലോണി

മത്സരത്തില്‍ ഉടനീളം അര്‍ജന്റീനയ്ക്ക് മുകളില്‍ സ്‌പെയിന്‍ ശക്തമായ ആധിപത്യം പുലര്‍ത്തിയിരുന്നു.

Lionel Scaloni, Argentina coach, Worldcup Final, Coaching Tenure
ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് പിന്നാലെ അര്‍ജന്റീന ദേശീയ ടീമിന്റെ പരിശീലകസ്ഥാനത്ത് നിന്നും പുറത്തുപോകാനുള്ള തീരുമാനം തുറന്നുപറഞ്ഞ് ലയണല്‍ സ്‌കലോണി. തനിക്ക് ഒരു ബ്രേയ്ക്ക് ആവശ്യമാണെന്നും കരാര്‍ അവസാനിക്കുന്ന ഡിസംബറില്‍ ഭാവി പരിപാടികളെ പറ്റി അന്തിമതീരുമാനമെടുക്കുമെന്നും 48കാരനായ പരിശീലകന്‍ വ്യക്തമാക്കി. സ്‌പെയിനിനെതിരായ ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് ശേഷമായിരുന്നു സ്‌കലോണിയുടെ പ്രതികരണം.
 
മത്സരത്തില്‍ ഉടനീളം അര്‍ജന്റീനയ്ക്ക് മുകളില്‍ സ്‌പെയിന്‍ ശക്തമായ ആധിപത്യം പുലര്‍ത്തിയിരുന്നു. എന്‍സോ ഫെര്‍ണാണ്ടസ് റെഡ് കാര്‍ഡ് കണ്ട് പുറത്തായതോടെ 10 പേരുമായാണ് അര്‍ജന്റീന കളിച്ചത്. നിലവിലെ അര്‍ജന്റൈന്‍ ടീമിനെ പകരം വെയ്ക്കാനില്ലാത്ത സംഘമെന്നാണ് സ്‌കലോണി വിശേഷിപ്പിച്ചത്. വര്‍ഷങ്ങലായി ഒരുമിച്ച് വളര്‍ന്ന ടീമിനെ ഓര്‍ത്ത് തനിക്ക് ഏറെ അഭിമാനമുണ്ടെന്നും സ്‌കലോണി വ്യക്തമാക്കി. ഈ വര്‍ഷം ഡിസംബറില്‍ അവസാനിക്കുന്ന കരാര്‍ പുതുക്കില്ലെന്ന വ്യക്തമായ സൂചനയാണ് വാര്‍ത്താസമ്മേളനത്തില്‍ സ്‌കലോണി നല്‍കിയത്.
 
2018ല്‍ അര്‍ജന്റീന ടീമിന്റെ പരിശീലക ചുമതലയേറ്റെടുത്ത സ്‌കലോണിയ്ക്ക് കീഴിലാണ് അര്‍ജന്റീന ശക്തമായ തിരിച്ചുവരവ് നടത്തിയത്. മെസ്സിക്ക് ചുറ്റും കളിക്കുന്ന യുവാക്കളുടെ സംഘമായി അര്‍ജന്റീനയെ മാറ്റിയെടുത്ത സ്‌കലോണി 2021, 2024 വര്‍ഷങ്ങളില്‍ കോപ്പ അമേരിക്ക കിരീടവും 2022ലെ ലോകകപ്പ് കിരീടവും അര്‍ജന്റീനയ്ക്ക് നേടികൊടുത്തു. നീണ്ട 36 വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു 2022ലെ അര്‍ജന്റീനയുടെ ലോകകപ്പ് നേട്ടം. ലോകകപ്പിലെ ഫൈനല്‍ മത്സരത്തിന് പിന്നാലെയുള്ള സ്‌കലോണിയുടെ പ്രഖ്യാപനം അര്‍ജന്റൈന്‍ ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്. ദേശീയ ടീം പരിശീലകനെന്ന നിലയില്‍ നിന്നും പുറത്തുപോകുമോ അതോ മറ്റൊരു പരിശീലകന് കീഴില്‍ അര്‍ജന്റീനയ്‌ക്കൊപ്പം സ്‌കലോണി തുടരുമോ എന്ന കാര്യങ്ങള്‍ ഡിസംബറിന് ശേഷമെ വ്യക്തമാകു.ALSO READ: Lionel Messi: മെസി പടിയിറങ്ങുമ്പോൾ; വീണ്ടും സാക്ഷിയായി മെറ്റ്‌ലൈഫ്

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Lionel Messi: മെസി പടിയിറങ്ങുമ്പോൾ; വീണ്ടും സാക്ഷിയായി മെറ്റ്‌ലൈഫ്