Publish Date: Wed, 18 Jul 2018 (19:11 IST)
Updated Date: Wed, 18 Jul 2018 (19:14 IST)
കൊൽക്കത്ത: നാല്പതുകാരിയായ ഭാര്യ തോക്കിന്മുനയിൽ നിർത്തി ഇരുപത് കാരനായ ഭർത്താവിന്റെ ചെവി അറുത്തുമാറ്റി കൊൽക്കത്തയിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. നർക്കേൽഡംഗ സ്വദേശിയായ തൻവീറിനാണ് ഭാര്യയുടെയും സഹോദരിയുടെയും ക്രൂര പീഡനൽത്തിൽ ചെവികൾ നഷ്ടമായത്. ചൊവ്വാഴ്ച രാതിയോടെയായിരുന്നു സംഭവം.
നൽപതുകാരിയായ മുംതാസും സഹോദരിയും ചേർന്ന് തോക്കുചൂണ്ടി കൊല്ലിമെന്ന് ബീഷണിപ്പെടുത്തി യുവാവിന്റെ ചെവികൾ അറുക്കുകയായിരുന്നു. സംഭവശേഷം യുവാവ് മരിച്ചെന്നു കരുതി മുംതാസും സഹോദരിയും രക്ഷപെട്ടു.
അക്രമത്തെ തുടർന്ന് യുവാവ് അടുത്തുള്ള ആശിപത്രിയേക്ക് ഓടിയെത്തുകയായിരുന്നു. ആശുപത്രിയിൽ ചികിത്സ തേടിയതോടെയാണ് സംഭവത്തെ കുറിച്ച് യുവാവിന്റെ കുടുംബം അറിയുന്നത്. ‘അവർ എന്റെ ചെവി അറുത്തെടുത്തു. ഞാൻ അത് തടഞ്ഞിരുന്നെങ്കിൽ അവർ എന്നെ കൊല്ലുമായിർന്നു‘ എന്ന് ആക്രമത്തിനിറ്രയായ യുവാവ് പറഞ്ഞു.
ഭാര്യക്കും സഹോദരിക്കുമെതിരെ പരാതി നൽകിയിട്ടും കേസിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്യാതെ പൊലീസ് പ്രതികൾക്ക് രക്ഷപ്പെടാനുള്ള അവസരമൊരുക്കുകയാണെന്നാരോപിച്ച്. യുവാവിന്റെ ബന്ധിക്കൾ പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിശേധിച്ചിരുന്നു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.