Publish Date: Wed, 18 Jul 2018 (16:09 IST)
Updated Date: Wed, 18 Jul 2018 (16:11 IST)
കണ്ണൂർ: പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാത്ഥിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് യുവവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൂടാളി അവദേശിയായ 39കാരനെയാണ് മട്ടന്നൂർ എസ് ഐയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്,
സ്കൂളിൽ നടന്ന കൌൺസിലിങിലാണ് 16 കാരിയായ പെൺകുട്ടി തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചതായി അധ്യാപകരോട് പറഞ്ഞത്. രണ്ട് വർഷം മുൻപാണ് ആദ്യമായി പീഡനശ്രമം ഉണ്ടായതെന്നും പിന്നീടും പീടിപ്പിക്കാൻ ശ്രമിച്ചതായും കൌൺസിലിങിൽ പെൺകുട്ടി വ്യക്തമാക്കി.
തുടർന്ന് അധ്യാപകർ ചൈൽഡ് ലൈനിൽ പരാതി നൽകുകയായിരുന്നു. ചൈൽഡ് ലൈൻ പൊലീസിനെ വിവരമറിയിച്ചതിനെ തുടർന്നാണ് പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.