Publish Date: Wed, 18 Jul 2018 (15:16 IST)
Updated Date: Wed, 18 Jul 2018 (15:17 IST)
എന്തടിസ്ഥാനത്തിലാണ് ശബരിമലയിൽ സ്ത്രീകൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നത് എന്ന് സുപ്രീം കോടതി. ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ഇന്ത്യൻ യംഗ് ലോയേർസ് അസോസിയേഷൻ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം.
പൊതുജനത്തിനയാണ് ക്ഷേത്രം തുറന്നതെങ്കിൽ അവിടെ എല്ലാവർക്കും ഒരുപോലെ ആരാധന നടത്താൻ സാധിക്കണം. അല്ലെങ്കിൽ അത് ഭരണഘടന ലംഘനമാണെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് നിരീക്ഷിച്ചു. കേസിൽ ഇപ്പോഴും വാദം തുടരുകയാണ്.