Publish Date: Wed, 18 Jul 2018 (15:50 IST)
Updated Date: Wed, 18 Jul 2018 (15:52 IST)
ഓണത്തിന് ഇപഭോക്തക്കൾക്ക് വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് ടാറ്റ മോട്ടോർസ്. ഈ മാസം 17 മുതൽ തന്നെ ഓണം ഓഫറുകൾ കേരളത്തിലുടനീളം ലഭ്യമായി തുടങ്ങും. ഒണത്തിന് കൂടുതൽ വാഹനങ്ങൾ വിറ്റഴിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
തിരഞ്ഞെടുത്ത മോഡലുകൾക്ക് 1,07,000 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാ മോഡലുകൾക്കും വലിയ വിലക്കുറവാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ടാറ്റ ടിയാഗോ, ഹെക്സ, ടിഗോര്‍ സെസ്റ്റ്, സഫാരി സ്റ്റോം, നാനോ എന്നീ മോഡലുകള്‍ക്ക് വെറും ഒരു രൂപക്ക് ആദ്യ വർഷ ഇൻഷുറൻസ് നൽകുന്നതാണ് ഏറ്റവും ആകർഷകമായ ഓഫർ.
ഈ മോഡലുകളിൽ ടാറ്റ നാനോ ഒഴികേയുള്ള മറ്റെല്ലാ വാഹനങ്ങൾക്കും കമ്പനി എക്സ്ചേഞ്ച് ഓഫറും പ്രക്യാപിച്ചിട്ടുണ്ട്. ഇത് കൂടാതെ ടാറ്റ നെക്സോണിന്റെ ആദ്യ വർഷ ഇൻഷുറൻസ് വെറും 4999 രൂപക്ക് സ്വന്തമാക്കാനും ഓണം ഓഫറിലൂടെ സാധിക്കും.