Daily Horoscope
✕

അവസാന അഞ്ചോവറിൽ ബാറ്റർമാർക്ക് സ്കോർ ഉയർത്താനായില്ല: എംഎസ് ധോണി

Webdunia
ചൊവ്വ, 5 ഒക്‌ടോബര്‍ 2021 (13:05 IST)
അവസാന അഞ്ചോവറിൽ ബാറ്റർമാർക്ക് സ്കോർ ഉയർത്താൻ ആയില്ലെന്ന് ചെന്നൈ സൂപ്പർ കിങ്‌സ് നായകൻ മഹേന്ദ്രസിങ് ധോണി. 150നോടടുത്ത സ്കോറാണ് ലക്ഷ്യം വെച്ചത്. 15-16 ഓവറുകൾ ആയപ്പോൾ മത്സരത്തിന്റെ പേസ് ഉയർത്തേണ്ടതായിരുന്നു എന്നാൽ ഇതിന് സാധിച്ചില്ല. മത്സരശേഷം ധോണി പറഞ്ഞു.
 
വളരെ പേസുള്ള വിക്കറ്റായിരുന്നു അത്. ഷോട്ടുകൾ കളിക്കാൻ ഇത് പ്രതിസന്ധിയുണ്ടാക്കി. ഈ ബുദ്ധിമുട്ട് ഡൽഹി ബാറ്റർമാർക്കും ഉണ്ടായി ധോണി പറഞ്ഞു. അതേസമയം അവസാന ഓവർ വരെ നീണ്ട ആവേശകരമായ മത്സരത്തിൽ ചെന്നൈയെ തോൽപ്പിച്ച് ഡൽഹി ക്യാപ്പിറ്റൽസ് പോയന്റ് പട്ടികയിൽ ഒന്നാമതെത്തി. മത്സരത്തിൽ 27 പന്തുകളിൽ നിന്ന് 18 റൺസ് മാത്രമാണ് ധോണിക്ക് നേടാനായത്. ഒരു ബൗണ്ടറി പോലും ഇന്നിംഗ്സിൽ ഉണ്ടായിരുന്നില്ല.
 
ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 136 റൺസാണ് നേടിയത്. 43 പന്തിൽ 55 റൺസെടുത്ത അമ്പാട്ടി റായ്ഡുവാണ് ചെന്നൈയുടെ ടോപ് സ്കോറർ. ഡൽഹിക്കായി അക്സർ പട്ടേൽ രണ്ട് വിക്കറ്റെടുത്തു. 137 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹി രണ്ട് പന്ത് ബാക്കി നിൽക്കെയാണ് വിജയത്തിലെത്തിയത്.
 
39 റൺസെടുത്ത ശിഖർ ധവാനാണ് ഡൽഹിയുടെ ടോപ് സ്കോറർ. വാലറ്റത്ത് ഷിമ്രോൺ ഹെറ്റ്മെയർ(18 പന്തിൽ 28*) നടത്തിയ പോരാട്ടമാണ് മത്സരം വിജയിക്കാൻ ഡൽഹിയെ സഹായിച്ചത്. ജയത്തോടെ 20 പോയിന്റുമായി ഡൽഹി ഒന്നാം സ്ഥാനത്തെത്തി. 18 പോയിൻ്റുള്ള ചെന്നൈ പട്ടികയിൽ രണ്ടാം സ്ഥാനത്താണ്

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സെവാഗിനെ ഓർമപ്പെടുത്തി ആര്യവീർ വീണ്ടും; യുഎഇയെ 70 റൺസിന് വീഴ്ത്തി ഇന്ത്യ അണ്ടർ 19 ഏഷ്യ കപ്പ് സെമിയിൽ

സഞ്ജു വീണ്ടും ആഭ്യന്തര ക്രിക്കറ്റിലേക്ക്, സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തെ നയിക്കും

41 വയസിൽ ഡബിൾ സെഞ്ചുറി, ചരിത്രനേട്ടം കുറിച്ച് ക്രെയ്ഗ് ഇർവിൻ

ഇന്ത്യയുടെ പര്യടനമില്ല, ഐസിസി വിഹിതം കുറയും, ഇംഗ്ലണ്ട് ക്രിക്കറ്റിന് നഷ്ടം 627 കോടി!

ഇഷാൻ തിരിച്ചെത്തി, വൈഭവും ഭുവിയും പുറത്ത്, കിവികളെ ബാറ്റിങ്ങിനയച്ച് ഇന്ത്യ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒന്നാം ഏകദിനത്തിൽ നാണംകെട്ട് ഇംഗ്ലണ്ട്; ഓസ്‌ട്രേലിയയ്ക്ക് ഏഴ് വിക്കറ്റ് ജയം

India vs Newzealand : ഹെന്റിയുടെ എന്‍ട്രി പണിയായി ഇന്ത്യയെ 89 റണ്‍സിന് ചുരുട്ടിക്കെട്ടി കിവികള്‍, 244 റണ്‍സിന്റെ വമ്പന്‍ തോല്‍വി

റൂട്ടിനെയും ബ്രൂക്കിനെയും ഒപ്പം നാല് പേരെയും തൂക്കി, ബിയേഡ്മാന് സ്വപ്നതുല്യ അരങ്ങേറ്റം, ഇംഗ്ലണ്ടിനെ 131 റൺസിൽ എറിഞ്ഞിട്ട് ഓസീസ്

അന്താളിച്ച് കോലി, പൂജ്യത്തിന് മൂന്ന് വിക്കറ്റുകൾ നഷ്ടം; ഇന്ത്യക്ക് വൻ തിരിച്ചടി

ഒടുവിൽ പിടിച്ചുനിർത്തി; ഇന്ത്യക്ക് ജയിക്കാൻ 334 റൺസ്, അക്‌സർ തിളങ്ങി

അടുത്ത ലേഖനം
Show comments