Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

തോല്‍വിക്ക് കാരണം ധോണി; നായകന്റെ മെല്ലെപ്പോക്ക് ചെന്നൈ സൂപ്പര്‍ കിങ്‌സിന് ദോഷം ചെയ്യുമെന്നും ആരാധകര്‍

തോല്‍വിക്ക് കാരണം ധോണി; നായകന്റെ മെല്ലെപ്പോക്ക് ചെന്നൈ സൂപ്പര്‍ കിങ്‌സിന് ദോഷം ചെയ്യുമെന്നും ആരാധകര്‍
, ചൊവ്വ, 5 ഒക്‌ടോബര്‍ 2021 (08:34 IST)
ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ തോല്‍ക്കാന്‍ പ്രധാന കാരണം നായകന്‍ മഹേന്ദ്രസിങ് ധോണിയുടെ മെല്ലെപ്പോക്ക് ഇന്നിങ്‌സ് ആണെന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് ആരാധകര്‍. നിര്‍ണായകമായ സമയത്ത് ക്രീസിലെത്തിയ ധോണി 27 പന്തില്‍ നിന്ന് വെറും 18 റണ്‍സ് മാത്രമെടുത്താണ് പുറത്തായത്. 66.67 മാത്രമാണ് സ്‌ട്രൈക് റേറ്റ്. ഒരു ബൗണ്ടറി പോലും നേടാന്‍ ധോണിക്ക് ഇന്നലെ കഴിഞ്ഞില്ല. 
 
ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി 136 റണ്‍സ് നേടിയപ്പോള്‍ 19.4 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് ഡല്‍ഹി ക്യാപിറ്റല്‍സ് വിജയത്തിലെത്തിയത്. പത്തോ ഇരുപതോ റണ്‍സ് ടീം ടോട്ടലില്‍ കൂടുതല്‍ ഉണ്ടായിരുന്നെങ്കില്‍ മത്സരത്തിന്റെ ഫലം മറ്റൊന്നാകുമായിരുന്നു എന്നാണ് ചെന്നൈ ആരാധകര്‍ പറയുന്നത്. ധോണിയുടെ ഇഴഞ്ഞുനീങ്ങിയ ഇന്നിങ്‌സ് റണ്‍റേറ്റ് കുറയാന്‍ കാരണമായെന്ന് വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. 
 
ബോളും ബാറ്റും തമ്മിലുള്ള കണക്ഷന്‍ ധോണിക്ക് നഷ്ടമായെന്നാണ് പൊതുവെ ഉയര്‍ന്നിരിക്കുന്ന വിമര്‍ശനം. ബാറ്റ് ചെയ്യുമ്പോള്‍ ധോണിയുടെ ബാറ്റിനും പാഡിനുമിടയില്‍ വരുന്ന ഗ്യാപ്പും ചെന്നൈ നായകന്റെ ഫോംഔട്ടിനെ വ്യക്തമാക്കുന്നു. ആദ്യ വിക്കറ്റുകള്‍ വേഗം നഷ്ടപ്പെടുമ്പോള്‍ ചെന്നൈ പ്രതിരോധത്തിലാകുന്നു. മധ്യ ഓവറുകളില്‍ റണ്‍റേറ്റ് ഉയര്‍ത്താന്‍ പിന്നീട് ജഡേജയോ മൊയീന്‍ അലിയോ ക്രീസില്‍ എത്തേണ്ട അവസ്ഥയാണെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. ധോണി സ്വയം ബാറ്റിങ് ഓര്‍ഡറില്‍ താഴേക്ക് ഇറങ്ങണമെന്നാണ് ചെന്നൈ ആരാധകരുടെ വാദം. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ടി20 ലോകകപ്പിൽ പാകിസ്ഥാൻ ഇന്ത്യയെ പരാജയപ്പെടുത്തുമെന്ന് വഖാർ യൂനിസ്