Daily Horoscope
✕

കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം: തിരുവനന്തപുരത്ത് 499 പേര്‍ക്കെതിരേ നടപടി

ശ്രീനു എസ്
ശനി, 14 നവം‌ബര്‍ 2020 (09:47 IST)
തിരുവനന്തപുരം ജില്ലയില്‍ കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഇന്നലെ 499 പേര്‍ക്കെതിരേ നടപടിയെടുത്തതായി ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. സിആര്‍പിസി 144 ന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ നിയോഗിച്ച സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയിലാണു നിയമ ലംഘനങ്ങള്‍ കണ്ടെത്തിയത്. നിയന്ത്രണങ്ങള്‍ ഈ മാസം 15 വരെ നീട്ടിയിട്ടുണ്ട്.
 
കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 20 പേര്‍ക്കെതിരേ കേസെടുത്തു. വിവിധ നിയമ ലംഘനങ്ങള്‍ നടത്തിയതിന് 24 പേരില്‍നിന്നു പിഴ ഇടാക്കി. പോലീസ് നടത്തിയ പരിശോധനയില്‍ 27 പേരില്‍ നിന്നു പിഴ ഈടാക്കി. 424 പേരെ താക്കീത് ചെയ്തതായും കളക്ടര്‍ അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇന്ത്യന്‍ ടോയ്ലറ്റ് വെസ്റ്റേണ്‍ ടോയ്ലറ്റ്: നിങ്ങളുടെ ആരോഗ്യത്തിന് ഏതാണ് നല്ലത്?

ശബരിമല പ്രതിസന്ധി: സ്‌പെഷ്യൽ ടീമിനെ വെച്ച് ഉത്സവം നടത്താൻ ആലോചിക്കുമെന്ന് ദേവസ്വം മന്ത്രി

ശ്രീനാരായണ ഗുരു സമാധി ദിനം: കേരളം ഓർക്കേണ്ട ഗുരുദർശനങ്ങൾ

ചരിത്രം രചിച്ച് സുചിക തരിയാൽ:ഏഷ്യൻ ഗെയിംസ് മിക്സഡ് മാർഷ്യൽ ആർട്സിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ

2026ലേക്കുള്ള ബസ് കിട്ടിയില്ലെ ?, ബഹറൈന്‍ കേരളീയ സമാജത്തിന്റെ കുട്ടികളെ ഉപയോഗിച്ച് ചരട് പിന്നിക്കളി വിവാദത്തില്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യന്‍ ടോയ്ലറ്റ് വെസ്റ്റേണ്‍ ടോയ്ലറ്റ്: നിങ്ങളുടെ ആരോഗ്യത്തിന് ഏതാണ് നല്ലത്?

റാബ്‌ഡോമയോളിസിസിന്റെ ലക്ഷണങ്ങള്‍ അവഗണിക്കരുത്; ഇക്കാര്യങ്ങള്‍ അറിയണം

അരി നന്നായി കഴുകിയ ശേഷം മാത്രമേ ഉപയോഗിക്കാവൂ എന്ന് പറയാൻ കാരണം ഇതാണ്

നാഡികളുടെ പ്രവര്‍ത്തനത്തിന് ഈ വിറ്റാമിന്‍ വേണം; മാംസം, മുട്ട, മത്സ്യം, പാലുല്‍പ്പന്നങ്ങള്‍ ധാരാളം കഴിക്കുക

വായ തുറന്ന് കിടന്നുറങ്ങുന്ന ശീലമുണ്ടോ? ശ്രദ്ധിക്കുക

അടുത്ത ലേഖനം
Show comments