Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

തിരുവനന്തപുരം ജില്ലയില്‍ കൊവിഡ് പോസിറ്റീവായ 1300 ഓളം സ്ത്രീകളുടെ പ്രസവങ്ങളില്‍ മരണപ്പെട്ടത് ഒരാള്‍ മാത്രം

തിരുവനന്തപുരം ജില്ലയില്‍ കൊവിഡ് പോസിറ്റീവായ 1300 ഓളം സ്ത്രീകളുടെ പ്രസവങ്ങളില്‍ മരണപ്പെട്ടത് ഒരാള്‍ മാത്രം

ശ്രീനു എസ്

തിരുവനന്തപുരം , ശനി, 14 നവം‌ബര്‍ 2020 (09:39 IST)
കോവിഡ് കാലത്ത് ജില്ലയില്‍ പ്രസവത്തെത്തുടര്‍ന്നുള്ള മാതൃമരണ നിരക്ക് ഏറ്റവും കുറഞ്ഞ നിലയില്‍ നിര്‍ത്താന്‍ കഴിഞ്ഞതായി ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ. കോവിഡ് പശ്ചാത്തലത്തില്‍ ജില്ലയിലെ മാതൃമരണ സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനു കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍.
 
കഴിഞ്ഞ എട്ടുമാസത്തിനിടെ 1,300 ഓളം കോവിഡ് പോസിറ്റീവായ സ്ത്രീകളുടെ പ്രസവങ്ങള്‍ ജില്ലയില്‍ നടന്നതില്‍ ഒരു മരണം മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഗര്‍ഭിണികള്‍ക്കും അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും മികച്ച പരിചരണം നല്‍കാനായി. പ്രസവാനന്തര വിഷാദരോഗങ്ങള്‍ ഉള്ളവര്‍ക്ക് പ്രത്യേക പരിചരണം നല്‍കി. പ്രസവ ചികിത്സയ്ക്ക് ആശുപത്രികളില്‍  നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും യോഗത്തില്‍ കളക്ടര്‍ പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേന്ദ്രമന്ത്രി വി മുരളീധരന് ആന്ധ്രയുടെ ചുമതല; അബ്ദുള്ളക്കുട്ടിക്ക് ലക്ഷദ്വീപ്