തൃശൂരില്‍ കൊവിഡ് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 890 ആയി

റീഷ ചെമ്രോട്ട്
ചൊവ്വ, 5 മെയ് 2020 (14:52 IST)
ജില്ലയില്‍ കൊവിഡ് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 890 ആയി. വീടുകളില്‍ 879 പേരും ആശുപത്രികളില്‍ 11 പേരും ഉള്‍പ്പെടെ ആകെ 890 പേരാണ് നിരീക്ഷണത്തിലുളളത്. തിങ്കളാഴ്ച നിരീക്ഷണത്തിന്റെ ഭാഗമായി ആരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടില്ല. 2 പേരെ ഡിസ്ചാര്‍ജ്ജ് ചെയ്തു.
 
ജില്ലയില്‍ ഇതു വരെ 1291 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അതില്‍ 1282 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്. 9 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. 269 ഫോണ്‍കോളുകള്‍ ജില്ലാ കണ്‍ട്രോള്‍ സെല്ലില്‍ ലഭിച്ചു. നിരീക്ഷണത്തിലുളളവര്‍ക്ക് മാനസിക പിന്തുണയേകുന്നതിനായി സൈക്കോ-സോഷ്യല്‍ കൗണ്‍സിലര്‍മാരുടെ സേവനം തുടരുന്നുണ്ട്. 
 
ചരക്ക് വാഹനങ്ങളിലെത്തുന്ന ഡ്രൈവര്‍മാരെയും മറ്റുളളവരെയുമടക്കം ശക്തന്‍ പച്ചക്കറി മാര്‍ക്കറ്റില്‍ 1684 പേരെയും മത്സ്യചന്തയില്‍ 896 പേരെയും പഴവര്‍ഗ്ഗങ്ങള്‍ വില്‍ക്കുന്ന മാര്‍ക്കറ്റില്‍ 188 പേരെയും സ്‌ക്രീന്‍ ചെയ്തിട്ടുണ്ട്.
 
അതേസമയം ഡെങ്കിപ്പനി തടയുന്നതിനുളള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാമ്പ്ര മേഖലയില്‍ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കൊൽക്കത്ത ആരാധകരെ കളിയാക്കി വീഡിയോ, ശ്രേയസ് അയ്യരുടെ സഹോദരി ശ്രേഷ്ട അയ്യർക്കെതിരെ സൈബർ ആക്രമണം, വീഡിയോ നീക്കം ചെയ്തു

വെള്ളം തിളപ്പിക്കണം, കൈകഴുകണം; ഹെപ്പറ്റൈറ്റിസ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഇക്കാര്യങ്ങള്‍ അറിയണം

'ഇസ്രായേല്‍ ഒരു ദുഷ്ട രാഷ്ട്രമാണ്': വെടിനിര്‍ത്തലിനുശേഷം പാകിസ്ഥാന്‍ പ്രതിരോധ മന്ത്രിയുടെ പോസ്റ്റ്

സ്ത്രീകള്‍ക്ക് 273 ലോക്സഭാ സീറ്റുകള്‍: ഏപ്രില്‍ 16 ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന വനിതാ സംവരണ ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉപ്പുറ്റിയില്‍ എപ്പോഴും വേദനയോ, ഇക്കാര്യങ്ങള്‍ അറിയണം

ചൂടുകുരുവിനെ പ്രതിരോധിക്കാൻ പൗഡർ ഇട്ടാൽ മതിയോ?

കല്ലുപ്പ് ശരീരത്തിനു നല്ലത്, ശീലമാക്കൂ

രാത്രി ഉറങ്ങുന്നതിന് മുന്‍പ് വെള്ളം കുടിക്കുന്നത് നല്ലതല്ല! ഇക്കാര്യങ്ങള്‍ അറിയണം

പ്രമേഹ രോഗികൾക്കു നെല്ലിക്ക ഗുണം ചെയ്യുമോ?

അടുത്ത ലേഖനം
Show comments