ലോകത്താകെയുള്ള കൊവിഡ് ബാധിതരുടെ എണ്ണം 36 ലക്ഷം കടന്നു. രണ്ടര ലക്ഷത്തിലധികം ആളുകളാണ് ഇതുവരെ ലോകത്തിന്റെ വിവിധഭാഗങ്ങളിലായി കൊവിഡ് ബാധിച്ച് മരിച്ചത്. അമേരിക്കയിൽ ഇന്നലെ മാത്രം 896 ആളുകളാണ് കൊവിഡ് ബാധിച്ച് മരിച്ചത്. റഷ്യയിൽ ഇന്നലെ മാത്രം പതിനായിരത്തിന് മുകളിൽ ആളുകൾക്ക് രോഗം സ്ഥിരീകരിച്ചു. അതേസമയം സ്പെയിനിലും ഇറ്റലിയിലും മരണനിരിക്ക് കുറഞ്ഞിട്ടുണ്ട്. സ്പെയിനിൽ 164 പേരും ഇറ്റലിയിൽ 195 പേർമാണ് ഇന്നലെ മരിച്ചത്.ബ്രിട്ടനിൽ 288 പേരും ഫ്രാൻസിൽ 306 പേരും ബ്രസീലിൽ 303 പേരും ഇന്നലെ വൈറസ് ബാധയേറ്റ് മരിച്ചു.
അതേസമയം അമേരിക്കയിൽ മരണസംഖ്യ ഒരു ലക്ഷം വരെ പോകാമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു.രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് രോഗവ്യാപനം കുറഞ്ഞ പകുതിയോളം സംസ്ഥാനങ്ങളിൽ അമേരിക്ക ഇളവുകൾ നൽകിയിട്ടുണ്ട്. അതേസമയം ഇന്ത്യയിലും രോഗവ്യപനം വർധിക്കുകയാണ് ഇന്നലെ മാത്രം 2573 പേർക്കാണ് ഇന്ത്യയിൽ രോഗം സ്ഥിരീകരിച്ചത്.