ലോകത്തെ ആദ്യത്തെ കൊവിഡ് വാക്‌സിന്‍ ഇന്ത്യയില്‍ വന്‍തോതില്‍ ഉല്‍പാദിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് റഷ്യ

ശ്രീനു എസ്
ബുധന്‍, 19 ഓഗസ്റ്റ് 2020 (08:59 IST)
ലോകത്തെ ആദ്യത്തെ കൊവിഡ് വാക്‌സിന്‍ ഇന്ത്യയില്‍ വന്‍തോതില്‍ ഉല്‍പാദിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് റഷ്യ. റഷ്യയുടെ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് സിഇഒ കിറില്‍ ദിമിത്രിവ് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വന്‍തോതില്‍ വാക്‌സിന്‍ നിര്‍മിക്കാനുള്ള ശേഷി ഇന്ത്യക്കുണ്ട്. ഇന്ത്യയിലെ ശാസ്ത്രജ്ഞരുമായിട്ടും നിര്‍മാണ കമ്പനികളുമായിട്ടും തങ്ങള്‍ക്ക് വലിയ സഹകരണമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
 
കൂടാതെ ഇന്ത്യയില്‍ വാക്‌സിന്റെ മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണം നടത്താന്‍ റഷ്യ തയ്യാറാണെന്നും ദിമിത്രിവ് പറഞ്ഞു. എന്നാല്‍ റഷ്യന്‍ വാക്‌സിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. മാസങ്ങളും വര്‍ഷങ്ങളും എടുക്കുന്ന വാക്‌സിന്‍ പരീക്ഷണം വെറും രണ്ടുമാസം കൊണ്ടാണ് റഷ്യ വേഗത്തില്‍ പൂര്‍ത്തിയാക്കിയത്. സ്പുട്‌നിക് അഞ്ച് എന്നാണ് റഷ്യ വാക്‌സിന് പേരിട്ടിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

15-ാം ജന്മദിനം, ആ കടമ്പയും കടന്ന് വൈഭവ് സൂര്യവൻഷി, ദേശീയ ടീമിലേക്ക് വിളിയെത്തുമോ?

ഒരു ദിവസം പോലും എനിക്ക് രാജ് ഇല്ലാതെ പറ്റില്ല: സാമന്ത

ഇംപാക്ട് പ്ലേയർ നിയമം ക്രിക്കറ്റിനെ വൺ സൈഡഡ് ഗെയിമാക്കുന്നു, വിമർശനവുമായി ശുഭ്മാൻ ഗില്ലും

മമിതയും സുരാജും മാത്രമല്ല, ധനുഷ് ചിത്രമായ കരയിൽ തകർപ്പൻ റോളിൽ ജയറാമും, ഇതെന്താ മലയാളം സിനിമയാണോയെന്ന് സോഷ്യൽ മീഡിയ

CSK SWOT Analysis : ഏത് റൺസും അടിച്ചെടുക്കാൻ കഴിയുന്ന ബാറ്റിംഗ് നിര, ധോനിയുടെ സാന്നിധ്യം, ചെന്നൈ സൂപ്പർ കിങ്സ് ഇത്തവണ തകർക്കുമോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

കുഞ്ഞിന്റെ ചുണ്ടിലും മുഖത്തും വീക്കം വരുന്നുണ്ടോ, ഭക്ഷണ അലര്‍ജിയുടെ ലക്ഷണങ്ങളാണ്

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സിനിമകള്‍ നിങ്ങളുടെ പെരുമാറ്റത്തെ സ്വാധീനിക്കും; പഠനങ്ങള്‍ പറയുന്നത് ഇതാണ്

ഈ രോഗങ്ങള്‍ക്ക് ഹോമിയോപ്പതി മരുന്നുകള്‍ നല്ലതാണ്

രാത്രി ഉറങ്ങുമ്പോള്‍ പെട്ടെന്ന് നെഞ്ചുവേദന വന്നിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അവഗണിക്കരുത്

അടുത്ത ലേഖനം
Show comments