കൊവിഡ് മുക്തരായ ചിലരില്‍ ശ്വാസ തടസവും അണുബാധയും ഉണ്ടാകുന്നുണ്ടെന്നും ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വിദഗ്ധസമിതി അധ്യക്ഷന്‍ ഡോ. വി.കെ. പോള്‍. എന്നാല്‍ ഇത് ദീര്‍ഘകാല ആരോഗ്യ പ്രശ്‌നമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവില്‍ രാജ്യത്ത് കൊവിഡ് പരിശോധന നടത്തണമെങ്കില്‍ ഡോക്ടറുടെ കുറിപ്പടി നിര്‍ബന്ധമാണ്. ഇത് മാറ്റി ആര്‍ക്കും രോഗസംശയം ഉണ്ടായാല്‍ സ്വയമേ പരിശോധന നടത്താനുള്ള അനുമതി നല്‍കുന്നകാര്യത്തില്‍ ഉടന്‍ തീരുമാനം ഉണ്ടാകുമെന്നും സൂചനയുണ്ട്. കൊവിഡ് നിബന്ധനകളില്‍ കൂടുതല്‍ മാറ്റങ്ങള്‍ സര്‍ക്കാര്‍ കൊണ്ടുവന്നേക്കും.