സംസ്ഥാനത്ത് ഒരുകോടിയിലധികം പേര്‍ വാക്‌സിന്‍ സ്വീകരിച്ചു

ശ്രീനു എസ്
ശനി, 5 ജൂണ്‍ 2021 (14:52 IST)
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു കോടിയിലധികം (ഇന്നലെ വരെ 1,00,13186) ഡോസ് വാക്സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. 78,75,797 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 21,37,389 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനുമാണ് നല്‍കിയത്. ഇത്ര വേഗത്തില്‍ ഈയൊരു ദൗത്യത്തിലെത്താന്‍ സഹായിച്ചത് സര്‍ക്കാരിന്റെ ഇടപെടലും ആരോഗ്യ പ്രവര്‍ത്തകരുടെ ആത്മാര്‍ത്ഥ പരിശ്രമവും കൊണ്ടാണ്. രാജ്യത്തെ പല സംസ്ഥാനങ്ങളും വാക്സിന്‍ പാഴാക്കിയപ്പോള്‍ നമ്മുടെ നഴ്സുമാര്‍ ഒരു തുള്ളി പോലും വാക്സിന്‍ പാഴാക്കിയില്ല. ഇത് ദേശീയ ശ്രദ്ധയും നേടിയിരുന്നു. സ്തുത്യര്‍ഹമായ സേവനം നടത്തുന്ന വാക്സിനേഷന്‍ ടീം അംഗങ്ങളെ അഭിനന്ദിക്കുന്നതായും മന്ത്രി വ്യക്തമാക്കി.
 
18 വയസിനും 44 വയസിനും ഇടയ്ക്ക് പ്രായമുള്ള 4,74,676 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 50 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനും നല്‍കി. 45 വയസിനും 60 വയസിനും ഇടയ്ക്ക് പ്രായമുള്ള 27,96,267 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 1,97,052 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനും 60 വയസിന് മുകളിലുള്ള 35,48,887 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 11,38,062 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനും നല്‍കി. 5,20,788 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഒന്നും 4,03,698 പേര്‍ക്ക് രണ്ടും ഡോസ് വാക്സിനും 5,35,179 കോവിഡ് മുന്നണി പോരാളികള്‍ക്ക് ഒന്നും 3,98,527 പേര്‍ക്ക് രണ്ടും ഡോസ് വാക്സിനും നല്‍കിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജിഹാദിയെന്ന് അന്‍സിബയെ വിളിച്ചത് തമാശയ്‌ക്കെന്ന് പോലീസ് റിപ്പോര്‍ട്ട്, ടിനി ടോമിനെ കുടുക്കിയത് നീന കുറുപ്പിന്റെ മൊഴി

ഒരു ഗ്ലാസ് പാലിനേക്കാള്‍ കൂടുതല്‍ വിറ്റാമിന്‍ ഡി അടങ്ങിയ 7 ഭക്ഷണങ്ങള്‍

Ketan Agarwal Death Case: ഫോൺ എപ്പോഴും ബിസി; കേതൻ വീട്ടുകാരോടു ചോദിച്ചു, 'അവളുടെ പശ്ചാത്തലം അന്വേഷിച്ചോ?'

30 ദിവസത്തേക്ക് ചായ കുടിക്കുന്നത് പൂര്‍ണ്ണമായും നിര്‍ത്താമോ; ശരീരത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കും!

ഖത്തറില്‍ കൂടിക്കാഴ്ച; അമേരിക്കയും ഇറാനും ആക്രമണം നിര്‍ത്താന്‍ ധാരണയായി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഫ്രൂട്ട്‌സിൽ സ്റ്റിക്കർ പതിപ്പിക്കുന്നത് എന്തിനാണ്?

Mustard Health Benefits: എന്ത് കറി വയ്ക്കുമ്പോഴും കടുക് ചേർക്കുക; ആരോഗ്യത്തിനു നല്ലതാണ്

കണ്ണുകള്‍ കാഴ്ചകള്‍ കാണാനുള്ള ഉപകരണങ്ങള്‍ മാത്രമല്ല; നമ്മുടെ ആരോഗ്യത്തെക്കുറിച്ചുള്ള പല കാര്യങ്ങളും വെളിപ്പെടുത്തുന്നു!

നിപ, ഡെങ്കി, എച്ച്1എന്‍1, കുരങ്ങുപനി തുടങ്ങി ഏതുരോഗവും റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ കേരളം മുന്‍പന്തിയില്‍; കാരണം ഇതാണ്

നിങ്ങള്‍ക്ക് ആര്‍ത്തവ സമയത്ത് കാലില്‍ വേദന ഉണ്ടാകാറുണ്ടോ? കാരണം ഇതാണ്

അടുത്ത ലേഖനം
Show comments