Publish Date: Sat, 05 Jun 2021 (14:36 IST)
Updated Date: Sat, 05 Jun 2021 (14:37 IST)
രാജ്യത്തെ പുതിയ കൊവിഡ് കേസുകള്‍ 1,20,529. 24മണിക്കൂറിനിടെ കൊവിഡ് മുക്തി നേടിയത് 1,97,894 പേരാണ്. കൂടാതെ രോഗം മൂലം 3,380 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 2,86,94,879 ആയി.
ഇതുവരെ രോഗം ബാധിച്ച് രാജ്യത്ത് മരണപ്പെട്ടത് 3,44,082 പേരാണ്. നിലവില്‍ 15,55,248 പേരാണ് രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്.