കൊവിഡ് വാക്സിൻ ബൂസ്റ്റർ ഡോസ് സൗജന്യമാക്കി, വെള്ളിയാഴ്ച മുതൽ നൽകി തുടങ്ങും

Webdunia
ബുധന്‍, 13 ജൂലൈ 2022 (17:28 IST)
കൊവിഡ് പ്രതിരോധ വാക്സിനുകളുടെ ബൂസ്റ്റർ ഡോസ് സൗജന്യമാക്കി. 18 വയസിന് മുകളിലുള്ള എല്ലാവർക്കും വാക്സിൻ സൗജന്യമായി നൽകും. വെള്ളിയാഴ്ച മുതലാണ് സൗജന്യ വാക്സിൻ ലഭിക്കുക. 75 ദിവസത്തേക്ക് മാത്രമായിരിക്കും സൗജന്യ വിതരണം. ബൂസ്റ്റർ ഡോസെടുക്കുന്നതിൽ ഭൂരിഭാഗവും വിമുഖത കാണിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.
 
ഏപ്രിൽ മാസം മുതലാണ് രാജ്യത്ത് കരുതൽ ഡോസ് വാക്സിൻ നൽകി തുടങ്ങിയത്. 18നും 59നും ഇടയിൽ പ്രായമുള്ളവർക്ക് സ്വകാര്യകേന്ദ്രങ്ങളിൽ പണമടച്ചായിരുന്നു വാക്സിൻ വിതരണം. വാക്സിൻ ഡോസിന് 225 രൂപയാണ് സർക്കാർ നിശ്ചയിച്ച തുക. സർവീസ് ചാർജായി പരമാവധി 150 രൂപ ഈടാക്കാനും അനുമതി ഉണ്ടായിരുന്നു. എന്നാൽ കൊവിഡ് വ്യാപനത്തിന് ശമനമായതും നിയന്ത്രണങ്ങൾ നീങ്ങിയതും കാരണം ആളുകൾ വാക്സിൻ സ്വീകരിക്കുന്നതിൽ വിമുഖത പുലർത്തുകയായിരുന്നു. പല സംസ്ഥാനങ്ങളിലും ആയിരത്തിന് താഴെ പേരാണ് കരുതൽ ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുള്ളത്

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ രാശിക്കാര്‍ എല്ലാ പരാജയങ്ങളെയും ഒരു തിരിച്ചുവരവാക്കി മാറ്റുന്നു

Lionel Messi: ഫൈനലിൽ മെസി എത്ര തവണ പന്ത് തൊട്ടു?

കഠിനമായ വ്യായാമങ്ങള്‍ വേണ്ട; സാമന്ത റൂത്ത് പ്രഭു വീക്കം കുറയ്ക്കുന്നതിനുള്ള ഏഴ് പ്രഭാത ശീലങ്ങള്‍ പങ്കുവയ്ക്കുന്നു

ആദ്യം നല്ല അമ്മയാകു, എന്നിട്ടുണ്ടാക്കാം ഐഎഎസ്: പെൺകുട്ടികളെ ഉപദേശിച്ച് ഉത്തർപ്രദേശ് ഗവർണർ ആനന്ദി ബെൻ പട്ടേൽ

എന്ത് സംഭവിച്ചാലും 'നോർവെ' നോർമൽ, ഇംഗ്ലണ്ടിനായിരിക്കും സമ്മർദ്ദമെന്ന് എർലിങ് ഹാളണ്ട്

എല്ലാം കാണുക

ഏറ്റവും പുതിയത്

ലൈമും ലെമണും ഒന്നല്ല; നിറം, രുചി, പോഷകമൂല്യം എന്നിവയില്‍ കാര്യമായ വ്യത്യാസമുണ്ട്

കർക്കിടകത്തിൽ മുരിങ്ങയില പ്രശ്‌നക്കാരനാണോ?

തലയിണയില്‍ തലയിടുന്ന നിമിഷം ഉറങ്ങുന്നത് ഉറക്കക്കുറവിന്റെ ലക്ഷണമാണ്!

ഒന്നര വര്‍ഷത്തിനുള്ളില്‍ 67 കിലോഗ്രാം ഭാരം കുറച്ച് യുവതി; ഒരു മിനിറ്റില്‍ പരമാവധി കലോറി കത്തിക്കാന്‍ സഹായിക്കുന്ന വ്യായാമങ്ങള്‍ പങ്കുവെക്കുന്നു

എന്താണ് ഒബ്സ്ട്രക്റ്റീവ് സ്ലീപ് അപ്‌നിയ, ഇക്കാര്യങ്ങള്‍ അറിയണം

അടുത്ത ലേഖനം
Show comments